Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ഇ​ന്ത്യ​ൻ...

സൗ​ദി ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റം സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ; വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ

text_fields
bookmark_border
സൗ​ദി ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റം സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ; വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ
cancel

ജി​ദ്ദ: പ്ര​വാ​സ​ലോ​ക​ത്തെ ഏ​റ്റ​വും​വ​ലി​യ കാ​യി​ക​സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ സൗ​ദി ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ ​റം കാ​ൽ നൂ​റ്റാ​ണ്ട്​ പി​ന്നി​ടു​ന്നു. 1995ൽ ​പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ലെ ദീ​ർ​ഘ വീ​ക്ഷ​ണ​മു​ള്ള നേ​താ​ക്ക​ൾ തു​ട​ക്കം​കു​റി​ച്ച സം​ഘ​ട​ന 25ാം വ​യ​സ്സി​ലേ​ക്ക്. ഡോ. ​അ​ബ്​​ദു​ല്ല മൂ​പ്പ​ൻ പ്ര​സി​ഡ​ൻ​റാ​യും യൂ​സ​ഫ് കു​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി 1995ലാ​ണ് ജി​ദ്ദ​യി​ൽ ‘സൗ​ദി ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റം’ രൂ​പ​വ​ത്​​കൃ​ത​മാ​യ​ത്. ജി​ദ്ദ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്നു​വ​ന്നി​രു​ന്ന ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​ഫ​ഷ​ന​ൽ രൂ​പം​ന​ൽ​കു​ക, ജി​ദ്ദ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും രൂ​പം​കൊ​ണ്ട ഫു​ട്ബാ​ൾ കൂ​ട്ടാ​യ്മ​ക​ളെ​യും ക്ല​ബു​ക​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളാ​യി​രു​ന്നു നേ​താ​ക്ക​ൾ മു​ന്നി​ൽ​ക്ക​ണ്ട​ത്.

മ​ല​യാ​ളി​ക​ളു​ടെ സം​ഘാ​ട​ക​മി​ക​വി​ലൂ​ടെ ആ ​ല​ക്ഷ്യം നൂ​റു​ശ​ത​മാ​ന​വും കൈ​വ​രി​ക്കാ​ൻ സി​ഫി​ന്​ സാ​ധി​ച്ചു. കാ​ലി​ക​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടാ​യി​രു​ന്നു എ​ന്നും സി​ഫി​​െൻറ മു​ന്നേ​റ്റം. ജൂ​നി​യ​ർ അ​ക്കാ​ദ​മി​ക​ള​ട​ക്കം 32 അ​ഫി​ലി​യേ​റ്റ​ഡ് ക്ല​ബു​ക​ളും ആ​യി​ര​ത്തി​ൽ​പ​രം ര​ജി​സ്​​റ്റ​ർ ചെ​യ്‌​ത ക​ളി​ക്കാ​രു​മു​ള്ള സം​ഘ​ട​ന​യാ​ണ്​ സി​ഫ്. ഇ​തി​ന​കം ‘സി​ഫ് ചാ​മ്പ്യ​ൻ​സ് ലീ​ഗി​​െൻറ’ 18 എ​ഡി​ഷ​നു​ക​ൾ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സി​ഫി​​െൻറ പു​തി​യ സീ​സ​ൺ മു​ഴു​വ​ൻ നീ​ണ്ടു നി​ൽ​ക്കു​മെ​ന്നും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സി​ഫ് പ്ര​സി​ഡ​ൻ​റ്​ ബേ​ബി നീ​ലാ​മ്പ്ര പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഡോ. ​അ​ബ്​​ദു​ല്ല മൂ​പ്പ​ൻ, മു​ഹ​മ്മ​ദ​ലി വ​ല്ലാ​ഞ്ചി​റ തു​ട​ങ്ങി​യ മ​ണ്മ​റ​ഞ്ഞ നേ​താ​ക്ക​ളു​ടെ അ​നു​സ്മ​ര​ണ ച​ട​ങ്ങോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് സെ​പ്റ്റം​ബ​റി​ൽ തു​ട​ക്ക​മാ​കു​മെ​ന്നും ബേ​ബി നീ​ലാ​മ്പ്ര പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi_saudi news-gulf news
Next Story