സൗദി ആയിരത്തിലേറെ തടവുകാരെ മോചിപ്പിക്കും
text_fieldsജിദ്ദ: റമദാനോടനുബന്ധിച്ച് സൗദിയില്‍ പൊതുമാപ്പിെൻറ ഭാഗമായി തടവുകാരെ മോചിപ്പിക്കും. വരും ദിവസങ്ങളില്‍ മോചിപ്പിക്കുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക സല്മാന് രാജാവ് അംഗീകരിക്കും. ആയിരത്തിലേറെ പേരെയാണ് മോചിപ്പിക്കുക.റമദാെൻറ ഭാഗമായി സൗദി ഭരണാധികാരി സല്മാന് രാജാവാണ് പൊതുമാപ്പ് പ്രഖ്യാപിക്കുക. കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ 1148 തടവുകാരെ മോചിപ്പിച്ചിരുന്നു.
രാജാവിെൻറ നിര്‍ദേശപ്രകാരം ജയില്‍മോചനത്തിനു അര്‍ഹാരായവരുടെ പട്ടിക തയാറാക്കും. ഇതിനനുസരിച്ചാണ് മോചനങ്ങള്‍. വിട്ടയക്കുന്നവരില്‍ വിദേശികളുമുണ്ടാകും. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും. തടവ് കാലയളവിെൻറ പകുതി പിന്നിട്ടവരും പൊതുമാപ്പിനു അര്‍ഹരാണ്. അഞ്ച് ലക്ഷം റിയാലില്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതയുള്ളവരുടെ കേസുകള്‍ കോടതിയും ധനകാര്യ വകുപ്പും പരിശോധിക്കും. ഇതിന് ശേഷമാകും അന്തിമ തീരുമാനം. കൂടോത്രം, മനുഷ്യക്കടത്ത്, ബാല പീഡനം, രാജ്യവിരുദ്ധ പ്രവര്‍ത്തനം, വന്‍കിട സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ക്ക് പൊതുമാപ്പ് ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
