ഭീകരർ ലക്ഷ്യമാക്കിയത് മക്ക ഹറമിനെ; ലോകം അപലപിച്ചു
text_fieldsജിദ്ദ: മക്ക ഹറമിനെ ലക്ഷ്യമാക്കിയാണ് വെള്ളിയാഴ്ച ഭീകരാക്രമണശ്രമമുണ്ടായതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച മക്കയിലും ജിദ്ദയിലും ഭീകരാക്രമണം നടത്താൻ തീവ്രവാദികൾ നടത്തിയ ശ്രമത്തെ പൊലീസും സുരക്ഷ സേനയും വിഫലമാക്കുകയായിരുന്നു. മൂന്നു ഭീകരവാദഗ്രൂപ്പുകളാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് സുരക്ഷ സേന വ്യക്തമാക്കി.
മക്കയിലെ അജ്യാദ് അൽ മുസ്വാഫിൽ ഭീകരവാദി ഒളിച്ചുതാമസിച്ച വീടു വളഞ്ഞപ്പോൾ ചാവേർ സുരക്ഷ സേനക്കുനേരെ വെടിയുതിർത്തു. പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്കും മറ്റ് ആറു പേർക്കും പരിക്കേറ്റു. മക്കയിലെ അൽ അലീസ ഡിസ്ട്രിക്ടിലും ജിദ്ദയിലെ ഹയ്യ് ഉലായിലും നടത്തിയ ഒാപറേഷനിൽ രണ്ട് ഭീകരരെ സുരക്ഷ സേന കീഴടക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിെൻറ വിശദീകരണം പുറത്തുവന്നതോടെ സംഭവത്തെ ശക്തമായി അപലപിച്ചും സൗദി ഭരണകൂടം ഭീകരതക്കെതിരെ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ചും സുരക്ഷ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചും ദേശീയ-അന്തർദേശീയ തലങ്ങളിൽനിന്ന് നിരവധി സന്ദേശങ്ങളാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന് ലഭിച്ചത്. കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, യമൻ, ഫലസ്തീൻ, ഇറാഖ്, ഇൗജിപ്ത്, ലിബിയ എന്നീ രാജ്യങ്ങളും ഇൗജിപ്ത് മുഫ്തി ഡോ. ശൗഖി അലാം, മലേഷ്യ ജംഇയ്യതുൽ ഇൽമിയ, ഒ.െഎ.സി, മുസ്ലിം വേൾഡ് ലീഗ് (റാബിത്വ), ഭീകര ചിന്ത നിർമാർജന കേന്ദ്രം, സൗദി ഉന്നത പണ്ഡിത സഭാംഗങ്ങൾ, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് തുടങ്ങിയവർ സംഭവത്തെ അപലപിച്ചും ഭീകരതക്കെതിരെ സൗദിയുടെ നിലപാടിനെ പ്രശംസിച്ചും സന്ദേശമയച്ചു. മസ്ജിദുൽ ഹറമിലെ സുരക്ഷ ഉദ്യോഗസ്ഥരെയും തീർഥാടകരെയും ലക്ഷ്യമിട്ട് ഭീകരർ നടത്താനിരുന്ന പദ്ധതിയിലൂടെ ഭീകരരുടെ ഇസ്ലാം വിരുദ്ധ മുഖമാണ് വ്യക്തമാകുന്നത് എന്ന് പ്രസ്താവനകളിൽ പറഞ്ഞു.
ഹറമിെൻറ വിശുദ്ധിയും പവിത്രതയും മാനിക്കാത്തവരാണിവർ. മതവും ബുദ്ധിയുമില്ലാത്തവരാണ്. അപലപനീയവും നിന്ദ്യവുമായ ഇത്തരം കുറ്റകൃത്യങ്ങളെ ബുദ്ധിയുള്ള ആർക്കും അംഗീകരിക്കാനോ ന്യായീകരിക്കാനോ ആവില്ല. ഭീകരർ എത്തിപ്പെട്ട ദുരവസ്ഥയാണ് ഇതു വ്യക്തമാക്കുന്നത്. ഭീകരതക്കെതിരെ സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളും നിലപാടും എടുത്തുപറയേണ്ടതാണ്. ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തിയ സൗദി സുരക്ഷ ഉദ്യോഗസ്ഥരുടെ നടപടി പ്രശംസനീയമാണെന്നും മക്ക ഹറം ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി അപലപിച്ചുള്ള സന്ദേശത്തിൽ വിവിധ ഭരണാധികാരികളും പണ്ഡിതന്മാരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
