ഫലസ്തീനൊപ്പം സൗദിയുടെ ഉറച്ച നിലപാട്: രാജാവിനും കിരീടാവകാശിക്കും നന്ദി പറഞ്ഞ് മഹ്മൂദ് അബ്ബാസ്
text_fieldsസൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്
ജിദ്ദ: ഫലസ്തീനിലെ ജനങ്ങളോടുള്ള പ്രതിബദ്ധതക്കും ഐക്യദാർഢ്യത്തിനും സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് നന്ദി പറഞ്ഞു. വെവ്വേറെ അഭിനന്ദന സന്ദേശങ്ങൾ അയച്ചാണ് തങ്ങൾക്കൊപ്പം നിൽക്കാനുള്ള സൗദിയുടെ നിശ്ചയദാർഢ്യത്തിന് നന്ദി അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സാന്നിധ്യത്തിൽ അറബ്, ഗൾഫ് രാജ്യങ്ങൾ പങ്കെടുത്ത ജിദ്ദ ഉച്ചകോടിയിൽ ഫലസ്തീനിലെ ജനങ്ങളോടുള്ള സൗദിയുടെ പ്രതിബദ്ധതക്കും പിന്തുണക്കുമാണ് സൽമാൻ രാജാവിനും കിരീടാവകാശിക്കും ഫലസ്തീൻ പ്രസിഡൻറ് നന്ദി പറഞ്ഞത്. ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്രങ്ങൾ സ്വീകരിച്ച ഉറച്ചതും കഴിവുള്ളതുമായ നിലപാടുകൾക്കുമുള്ള കൃതജ്ഞതയും സന്ദേശങ്ങളിൽ എടുത്തു പറഞ്ഞു.
ഉച്ചകോടിയുടെ സുപ്രധാന ഫലങ്ങളും ലക്ഷ്യങ്ങളും വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു. അത് സ്ഥിരതയും സുരക്ഷയും അറബ് സമ്പദ്വ്യവസ്ഥയും വർധിപ്പിക്കുകയും പ്രാദേശികമായും അന്തർദേശീയമായും സൗദിയുടെ മുൻനിര പങ്ക് നിലനിർത്തുകയും ചെയ്യുന്നതാണെന്നും ഫലസ്തീൻ പ്രസിഡൻറ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

