Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതുർക്കിയയിലെത്തുന്ന...

തുർക്കിയയിലെത്തുന്ന ടൂറിസ്​റ്റുകളിൽ രണ്ടാംസ്ഥാനത്ത്​ സൗദികൾ

text_fields
bookmark_border
തുർക്കിയയിലെത്തുന്ന ടൂറിസ്​റ്റുകളിൽ രണ്ടാംസ്ഥാനത്ത്​ സൗദികൾ
cancel
Listen to this Article

യാംബു: തുർക്കിയ സന്ദർശിക്കുന്ന വിനോദസഞ്ചാരികളിൽ രണ്ടാംസ്ഥാനത്ത്​ സൗദിയിൽ നിന്നുള്ളവർ. തുർക്കിയ ടൂറിസം മന്ത്രാലയത്തി​ന്റെ റിപ്പോർട്ട്​ പ്രകാരം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം 64,114 സൗദി വിനോദ സഞ്ചാരികൾ അവിടം സന്ദർശിച്ചു. ഇറാഖിൽനിന്നുള്ളവരാണ്​ ഒന്നാം സ്ഥാനത്ത്​, 120,000 ടൂറിസ്​റ്റുകൾ. സൗദിക്ക് പിന്നിൽ 34,548 പേരുമായി അൾജീരിയയും 32,953 പേരുമായി ജോർദാനും 29,486 പേരുമായി ലബനാനും 25,000 പേരുമായി ഈജിപ്തുമാണ്​.

വടക്കുകിഴക്കൻ തുർക്കിയയിലെ കരിങ്കടൽ തീരത്ത് സ്ഥിതിചെയ്യുന്ന ട്രാബ്‌സൺ നഗരത്തിയിലാണ് ഈ വർഷം ടൂറിസ്​റ്റുകൾ കൂടുതൽ എത്തിയത്. തുർക്കിയയുടെ സാംസ്കാരിക പൈതൃകത്തിനും ചരിത്ര പെരുമക്കും അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങൾക്കും പേരുകേട്ട ഇടമാണിത്. ഗ്രീക്ക്, റോമൻ, ബൈസ​ൈൻറൻ, ഓട്ടോമൻ നാഗരികതകളുടെ സ്വാധീനമുള്ള ട്രാബ്‌സണിന് സമ്പന്നമായ ചരിത്രമാണുള്ളത്​.

ഹഗിയ സോഫിയ, സുമേല മൊണാസ്ട്രി, ട്രാബ്സൺ കാസിൽ എന്നിവയുൾപ്പെടെ നിരവധി ചരിത്ര സ്ഥലങ്ങൾ ഈ നഗരത്തിലുണ്ട്. കടൽ വിഭവങ്ങൾ, പരമ്പരാഗത വിഭവങ്ങൾ, വേറിട്ട രൂചിക്കൂട്ടുകൾ ചേർന്ന ഭക്ഷ്യവിഭവങ്ങൾ എന്നിവ ഉൾകൊള്ളുന്ന പ്രാദേശിക പാചക രീതികളുള്ള ഫുഡ് കോർട്ടുകൾക്കും ട്രാബ്‌സൺ പ്രശസ്തമാണ്. മനോഹരമായ ബീച്ചുകളും പ്രകൃതി രമണീയമായ പർവതങ്ങളുടെ മനോഹരമായ കാഴ്ച്ചയും ഇവിടേക്ക്​ സന്ദർശകരെ ആകർഷിക്കുന്നു.

തുർക്കിയയുടെ സാംസ്കാരിക തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ഇസ്താംബൂളിലേക്കും വിദേശ സഞ്ചാരികളുടെ നല്ല ഒഴുക്കാണുള്ളത്. ഗൾഫ്, അറബ് ടൂറിസം മേഖലയിലെ സ്ഥിരമായ വളർച്ചക്കിടയിൽ ഈ വർഷം അവസാനത്തോടെ ആറ്​ കോടി അന്താരാഷ്​ട്ര വിനോദസഞ്ചാരികളെ മറികടക്കാൻ തുർക്കിയ ലക്ഷ്യമിടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IstanbulTourisamOttoman Turkey FortTurkey -Saudi Arabia
News Summary - Saudis are the second most popular tourist destination in Turkey
Next Story