Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

സൗ​ദി​യി​ലു​ള്ള​വ​ർ​ക്ക്​ നാ​ളെ​ മു​ത​ൽ ഉം​റ​ക്ക്​ അ​നു​മ​തി

text_fields
bookmark_border
umrah-saudi
cancel

ജി​ദ്ദ: ഹ​ജ്ജ്​ ക​ഴി​ഞ്ഞ​തോ​ടെ ഉം​റ തീ​ർ​ഥാ​ട​നം പു​ന​രാ​രം​ഭി​ക്കു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള​വ​ർ​ക്ക് ഉം​റ നി​ർ​വ​ഹ​ണ​ത്തി​നും മ​ദീ​ന മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ റൗ​ദാ ശ​രീ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​നും അ​നു​മ​തി ന​ൽ​കി​ത്തു​ട​ങ്ങി. ഞാ​യ​റാ​ഴ്​​ച (ജൂ​ലൈ ഒ​മ്പ​ത്) മു​ത​ൽ ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്ക് ഉം​റ നി​ർ​വ​ഹി​ക്കാം. 11 മു​ത​ൽ മ​ദീ​ന​യി​ലെ റൗ​ദാ ശ​രീ​ഫി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഹ​ജ്ജ് സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ഉം​റ പെ​ർ​മി​റ്റു​ക​ൾ വീ​ണ്ടും അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ​ത്.

ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കാ​യി ഹാ​ജി​മാ​ർ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ ജൂ​ൺ 14 മു​ത​ലാ​ണ് ഉം​റ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ച്ച​ത്. ജൂ​ലൈ എ​ട്ടു​വ​രെ ഈ ​നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് നേ​ര​ത്തേ ത​ന്നെ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ ഹ​ജ്ജ് പെ​ർ​മി​റ്റ് ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു ഉം​റ​ക്ക് അ​നു​മ​തി.

നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന നി​യ​ന്ത്ര​ണ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യ​തോ​ടെ​യാ​ണ് ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഉം​റ ചെ​യ്യാ​ൻ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ചു​തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലേ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ര​ണ്ട് മ​ണി​ക്കൂ​ർ വീ​ത​മാ​ണ് ഉം​റ​ക്കു​ള്ള സ​മ​യം. ഈ ​രീ​തി​യി​ലു​ള്ള 12 ടൈം ​സ്ലോ​ട്ടു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും അ​നു​വ​ദി​ക്കു​ന്ന​ത്. മ​ദീ​ന​യി​ലെ റൗ​ദാ ശ​രീ​ഫി​ൽ ന​മ​സ്​​ക​രി​ക്കു​ന്ന​തി​നും പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ചു​തു​ട​ങ്ങി.

ചൊ​വ്വാ​ഴ്​​ച മു​ത​ൽ റൗ​ദ​യി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. അ​ര മ​ണി​ക്കൂ​റാ​ണ് ഒ​രാ​ൾ​ക്ക് റൗ​ദ​യി​ൽ അ​നു​വ​ദി​ക്കു​ന്ന സ​മ​യം. നു​സു​ക് ആ​പ്പ് വ​ഴി​യാ​ണ് ഉം​റ​ക്കും റൗ​ദാ ശ​രീ​ഫി​ൽ ന​മ​സ്​​ക​രി​ക്കു​ന്ന​തി​നും പെ​ർ​മി​റ്റ് എ​ടു​ക്കേ​ണ്ട​ത്. സ​ന്ദ​ർ​ശ​ന വി​സ ഉ​ൾ​പ്പെ​ടെ ഏ​ത് വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കും ഉം​റ​ക്കും മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​നും അ​നു​മ​തി​യു​ണ്ട്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​ർ ജൂ​ലൈ 19 മു​ത​ൽ സൗ​ദി​യി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrahallowedsaudi people
News Summary - Saudis allowed to perform Umrah from sunday onwards
Next Story