Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി അ​റേ​ബ്യ​യി​ൽ 67...

സൗ​ദി അ​റേ​ബ്യ​യി​ൽ 67 പുരാവസ്തു കേന്ദ്രങ്ങൾകൂടി ദേശീയ പൈതൃക രജിസ്റ്ററിൽ

text_fields
bookmark_border
Saudis 67 more archaeological sites on the National Heritage Register
cancel
camera_alt

സൗ​ദി ദേ​ശീ​യ പൈ​തൃ​ക ര​ജി​സ്റ്റ​റി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​ല​ത്

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ 67 പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി ദേ​ശീ​യ പൈ​തൃ​ക ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​തോ​ടെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ര​ജി​സ്റ്റ​ർ ചെ​യ്ത ച​രി​ത്ര കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 8,531 ആ​യി. പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ സ്മാ​ര​ക​ങ്ങ​ളി​ൽ വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ 15, ത​ബൂ​ക്കി​ൽ 13, ഹാ​ഇ​ലി​ൽ 10, അ​ൽ-​ജൗ​ഫി​ൽ ഒ​മ്പ​ത്, അ​ൽ-​ഖ​സീ​മി​ൽ അ​ഞ്ച്, റി​യാ​ദി​ലും അ​സീ​റി​ലും നാ​ല് വീ​തം, മ​ദീ​ന​യി​ലും അ​ൽ-​ബാ​ഹ​യി​ലും മൂ​ന്നു വീ​ത​വും മ​ക്ക​യി​ൽ ഒ​ന്നും കേ​ന്ദ്ര​ങ്ങ​ളാ​ണ്​ പു​തു​താ​യി പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​ എ​ന്ന്​ സൗ​ദി ക​മീ​ഷ​ൻ ഫോ​ർ ടൂ​റി​സം ആ​ൻ​ഡ്​ നാ​ഷ​ന​ൽ ഹെ​റി​റ്റേ​ജ് അ​തോ​റി​റ്റി (എ​സ്.​സി.​ടി.​എ​ച്ച്) അ​റി​യി​ച്ചു.

ഇ​ത്ത​രം പു​രാ​വ​സ്തു, ച​രി​ത്ര കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ച്​ രേ​ഖ​പ്പെ​ടു​ത്താ​നും സം​ര​ക്ഷി​ക്കാ​നും രാ​ജ്യ​ത്തെ മു​ഴു​വ​നാ​ളു​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഹെ​റി​റ്റേ​ജ് ക​മീ​ഷ​ൻ അ​ഭ്യ​ർ​ഥി​ച്ചു. ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തും പ​ര്യ​വേ​ക്ഷ​ണം ചെ​യ്ത​തു​മാ​യ പ്ര​ധാ​ന പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ൾ 'ബ​ലാ​ഗ്' എ​ന്ന പ്ലാ​റ്റ് ഫോ​മി​ലൂ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ അ​തോ​റി​റ്റി ആ​ഹ്വാ​നം ചെ​യ്തു. ദേ​ശീ​യ പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പൗ​ര​ന്മാ​രു​ടെ അ​വ​ബോ​ധ​ത്തെ​യും അ​ത് സം​ര​ക്ഷി​ക്കു​ന്ന​തി​ലും പ​രി​പാ​ലി​ക്കു​ന്ന​തി​ലു​മു​ള്ള അ​വ​രു​ടെ പ​ങ്കി​നെ​യും താ​ല്പ​ര്യ​ത്തേ​യും അ​തോ​റി​റ്റി അ​ഭി​ന​ന്ദി​ച്ചു.

ര​ജി​സ്റ്റ​ർ ചെ​യ്ത പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി ഒ​രു പ്ര​ത്യേ​ക ഡേ​റ്റാ​ബേ​സ് നി​ർ​മി​ക്കാ​നും അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​താ​യി സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. സൗ​ദി​യി​ലെ പൈ​തൃ​ക, പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് എ​സ്.​സി.​ടി.​എ​ച്ച് ദേ​ശീ​യ ര​ജി​സ്റ്റ​ർ ആ​രം​ഭി​ച്ച​ത്. പു​രാ​വ​സ്തു ഗ​വേ​ഷ​ണ​ത്തി​നും ച​രി​ത്ര പ​ഠ​ന​ത്തി​നും ശാ​സ്ത്രീ​യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി സ​മ​ഗ്ര​മാ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ളാ​ണ് എ​സ്.​സി.​ടി.​എ​ച്ച് അ​തോ​റി​റ്റി രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്.

സൗ​ദി​യി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ങ്ങ​ൾ ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സൗ​ദി​യു​ടെ ച​രി​ത്ര​ത്തി​ന്റെ നാ​ൾ​വ​ഴി​ക​ൾ പ​കു​ത്തു​ന​ൽ​കു​ന്ന​തും വ്യ​ത്യ​സ്ത വാ​സ്തു​ശി​ല്പ ചാ​രു​ത​യി​ൽ ശ്ര​ദ്ധേ​യ​മാ​യ കെ​ട്ടി​ട​ങ്ങ​ളും ച​രി​ത്രാ​തീ​ത കാ​ല​ഘ​ട്ട​ത്തി​ലു​ള്ള ശേ​ഷി​പ്പു​ക​ളും ശി​ലാ​ലി​ഖി​ത​ങ്ങ​ളും അ​ട​ക്ക​മു​ള്ള​താ​ണ് പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത സ്മാ​ര​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

യു​നെ​സ്കോ​യു​ടെ​യും വേ​ൾ​ഡ് ഹെ​റി​റ്റേ​ജ് സെ​ന്റ​റി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ്മാ​ര​ക​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്ട്ര കൗ​ൺ​സി​ൽ എ​ല്ലാ വ​ർ​ഷ​വും ഏ​പ്രി​ൽ 18 പൈ​തൃ​ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൗ​ദി​യി​ലും വി​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും എ​സ്.​സി.​ടി.​എ​ച്ച് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewssaudi National Heritage Register
News Summary - Saudi's 67 more archaeological sites on the National Heritage Register
Next Story