Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകഅ്​ബയെ പുതിയ  കിസ്​വ...

കഅ്​ബയെ പുതിയ  കിസ്​വ പുതപ്പിച്ചു

text_fields
bookmark_border
കഅ്​ബയെ പുതിയ  കിസ്​വ പുതപ്പിച്ചു
cancel
camera_alt??????? ??????? ????? ?????? ???????????????

ജിദ്ദ: കഅ്​ബയെ പഴയത്​ മാറ്റി പുതിയ കിസ്​വ പുതപ്പിച്ചു. ബുധനാഴ്​ച വൈകീട്ടാണ്​ ആരോഗ്യ മുൻകരുതൽ പാലിച്ച്​ കിസ്​വ ഫാക്​ടറിയിലെ ജോലിക്കാർ പഴയ കിസ്​വ എടുത്തു മാറ്റി പുതിയ കിസ്​വ പുതച്ചിച്ചത്​. അതത്​ വർഷം അറഫാദിനത്തിലാണ്​ കഅ്​ ബയെ പുതിയ കിസ്​വ പുതപ്പിക്കാറെങ്കിൽ ഇത്തവണ ഒരു ദിവസം നേ​രത്തെയാണ്​ ചടങ്ങ്​ നടന്നത്​. 

ദുൽഹജ്ജ്​ ഒന്നിന്​ സൽമാൻ രാജാവിന്​ വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലാണ്​ കഅ്​ബയുടെ മുതിർന്ന പരിപാലകനായ ഡോ. സ്വാലിഹ്​ ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക്​ കിസ്​വ കൈമാറിയത്​. ഇരുഹറം കാര്യാലയത്തിന്​ കീഴിൽ മക്കയിലെ ഉമ്മു ജൂദിലുള്ള കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ കോംപ്ലക്​സിലാണ്​​ കിസ്​വ നിർമിച്ചത്​. കറുത്ത ചായം പൂശിയ കിസ്​വ ശുദ്ധമായ 670 കിലോ പട്ടിലാണ്​ നിർമിച്ചിരിക്കുന്നത്​. ഉയരം 14​ മീറ്ററാണ്​. മുകളിൽ​ മൂന്നിലൊന്ന്​ ഭാഗം താഴെയായി​ നാലു ഭാഗവും ചുറ്റി 95 ​സ​െൻറി മീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള പട്ടയുണ്ട്​. ചുറ്റും അഴകാർന്ന രീതിയിൽ ഖുർആനിക സൂക്തങ്ങൾ ആലേഖനം ചെയ്​തു നെയ്​തെടുത്ത 16 ചതുര തുണി കഷ​ണങ്ങളുണ്ട്​. ഒരോ ഭാഗവും മൂടുന്നത്​​ നാല് വലിയ​ കഷ​ണങ്ങളോട്​ കൂടിയാണ്​​. അഞ്ചാമതൊരു കഷ​ണമുണ്ട്​. അത്​ കഅ്​ബയുടെ വാതിൽ വിരിയാണ്​. 

ഏകദേശം ഒരു വർഷ​മെടുത്ത്​ ഘട്ടങ്ങളായാണ്​ കിസ്​വ നിർമിക്കുന്നത്​. 200ലധികം പേരാണ്​ ഇതിനുവേണ്ടിയുള്ള ജോലി നടത്തുന്നത്​​. നെയ്​ത്ത്​​ രംഗത്തെ നൂതന ഉപകരണങ്ങളാണ്​ കിസ്​വ ഫാക്​ടറിയിലുള്ളത്​. 16 മീറ്റർ നീളം വരുന്നതാണ്​ എംബ്രായിഡറി മെഷീൻ. ലോകത്തെ ഏറ്റവും വലിയ എബ്രോയിഡറി മെഷീനുകളിലൊന്നാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi_news_dammam
Next Story