Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ കോവിഡ്​ പരിശോധന 55 ലക്ഷം കവിഞ്ഞു

text_fields
bookmark_border
സൗദി അറേബ്യയിൽ കോവിഡ്​ പരിശോധന 55 ലക്ഷം കവിഞ്ഞു
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ പരിശോധന 55 ലക്ഷം കവിഞ്ഞു. ബുധനാഴ്​ചയിലെ 49,205 ടെസ്​റ്റുകൾ ഉൾപ്പെടെ ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്​റ്റുകളുടെ എണ്ണം 5,548,202 ആയി. അതെസമയം 775 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു.

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 24 മണിക്കൂറിനിടെ 720 രോഗബാധിതർ സുഖം പ്രാപിച്ചു. 28 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4165 ഉം രാജ്യത്തെ മരണനിരക്ക്​ 1.3 ശതമാനവുമായി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 323,012 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 298,966 ഉം ആണ്​. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,981 ആയി​.

ഇവരിൽ 1386 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ രോഗമുക്തി നിരക്ക്​ 92.8 ശതമാനമാണ്​. റിയാദ്​ 2, ജിദ്ദ 6, മദീന 1, ഹുഫൂഫ്​ 1, ത്വാഇഫ്​ 1, മുബറസ്​ 1, ബുറൈദ 1, അബഹ 3, ഹഫർ അൽബാത്വിൻ 2, തബൂക്ക്​ 2, ജീസാൻ 2, അബൂ അരീഷ്​ 1, അഹദ്​ റുഫൈദ 1, അറാർ 1, സാംത 1, സകാക 1, ഖുറയാത്​ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം സംഭവിച്ചത്​.

അതെസമയം റിയാദ്​ നഗരത്തിൽ മാത്രം കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1000 ആയി. ഞായറാഴ്​ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ ദമ്മാമിലാണ്, 54. മക്ക​ 51, ജിദ്ദ 45, ഹുഫൂഫ്​​ 40, റിയാദ്​​ 40, മദീന​​ 37, യാംബു​​​ 36, അറാർ​​​ 33, ഖത്വീഫ്​​​ 30, മുബറസ്​​ 28 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

മരണം പ്രദേശം തിരിച്ച കണക്ക്​

റിയാദ്​ 1002, ജിദ്ദ 851, മക്ക 666, ഹുഫൂഫ്​ 228, ത്വാഇഫ്​ 179, മദീന 129, ദമ്മാം 121, ബുറൈദ 80, ജീസാൻ 68, തബൂക്ക്​ 62, അറാർ 60, മുബറസ്​ 59, ഹഫർ അൽബാത്വിൻ 54, ഹാഇൽ 52, അബഹ 51, മഹായിൽ 40, ഖത്വീഫ് 31, സബ്​യ 31, അൽബാഹ 30, സകാക 24, അൽറസ്​ 22, ഖമീസ്​ മുശൈത്ത്​​ 22, വാദി ദവാസിർ 22, ബീഷ​ 22, ബെയ്​ഷ്​ 20, അബൂ അരീഷ്​ 20, ഖർജ്​ 18, അൽഖുവയ്യ 17, ഖോബാർ 15, ​അയൂൺ 14, നജ്​റാൻ 12, ഉനൈസ 11, അൽമജാരിദ 10, സാംത 10, അൽഅർദ 7, റിജാൽ അൽമ 7, ഹുറൈംല 6, അൽനമാസ്​ 6, അഹദ്​ റുഫൈദ 6, ജുബൈൽ 5, സു​ൈലയിൽ 4, ദർബ്​ 4, ഖുൻഫുദ 4, ശഖ്​റ 4, അൽ-ജഫർ 4, റഫ്​ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത്​ ഉബൈദ 1, അഹദ്​ മസാറ 1, റാബിഖ്​ 1, തുവാൽ 1, ഖുൽവ 1, ഖഹ്​മ 1, ശറൂറ 1, ദമാദ്​ 1, അൽഖൂസ്​ 1.

Show Full Article
TAGS:Saudi Arabia covid test Corona Gulf News 
Next Story