Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഭ്യന്തര...

ആഭ്യന്തര യാത്രക്കാർക്ക് നിരക്കിളവുമായി 'സൗദിയ'

text_fields
bookmark_border
ആഭ്യന്തര യാത്രക്കാർക്ക് നിരക്കിളവുമായി സൗദിയ
cancel

ബുറൈദ: വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകാനുള്ള ഭരണകൂട നീക്കങ്ങളുടെ ചുവടുപിടിച്ച് ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് തെരഞ്ഞെടുത്ത സെക്ടറുകളിൽ ആഭ്യന്തരയാത്രക്കാർക്ക് നിരക്കിളവ് പ്രഖ്യാപിച്ചു.

40 ശതമാനം വരെയുള്ള ഇളവ് അനുസരിച്ച് നിർദിഷ്ട വിമനത്താവളങ്ങളിലേക്കും തിരിച്ചും സെപ്റ്റംബർ 15 മുതൽ നവംബർ 15 വരെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം. പൗരന്മാർക്കും വിദേശ അതിഥികൾക്കും അവധിക്കാലം അസ്വദിക്കുന്നതിന് വേണ്ടിയാണ് ഈ നിരക്കിളവെന്ന് 'സൗദിയ' അധികൃതർ വ്യക്തമാക്കി.

അമേരിക്കയിലെയും യൂറോപ്പിലെയും ചില വിമാനത്താവളങ്ങളിലേക്കും തിരിച്ചും ഈ ഇളവുണ്ട്. ഇലക്ട്രോണിക് സേവനങ്ങൾക്കും യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനും സ്മാർട്ട് ഉപകരണങ്ങളിൽ ലഭ്യമായ സൗദിയ ആപ്ലിക്കേഷനുകളും വെബ്‌സൈറ്റും (www. saudia.com) ഉപയോഗപ്പെടുത്താം. ഈ മാസം 12 വരെയാണ് സീറ്റ് റിസർവേഷന് അവസരം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudiasaudia airdomestic passengers
News Summary - 'Saudia' with discount for domestic passengers
Next Story