Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സൗദിയ‘:...

‘സൗദിയ‘: റിയാദ്-കോഴിക്കോട് സർവിസ്, ആഹ്ലാദം പ്രകടിപ്പിച്ച്​ എം.ഡി.എഫ്​​

text_fields
bookmark_border
‘സൗദിയ‘: റിയാദ്-കോഴിക്കോട് സർവിസ്, ആഹ്ലാദം പ്രകടിപ്പിച്ച്​ എം.ഡി.എഫ്​​
cancel
camera_alt

സൗദി എയര്‍ലൈന്‍സ് റിയാദ്-കോഴിക്കോട് സർവിസിലെ ആദ്യ യാത്രക്കാർക്ക്​ എം.ഡി.എഫ് കോഴിക്കോട്​ അസോസിയേഷൻ ഭാരവാഹികൾ യാത്രയയപ്പ്​ നൽകിയപ്പോൾ

Listen to this Article

റിയാദ്: അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദി എയര്‍ലൈന്‍സ് റിയാദ്-കോഴിക്കോട് സർവിസ് പുനരാരംഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച്​ മലബാര്‍ ഡെവലപ്‌മെൻറ്​ ഫോറം (എം.ഡി.എഫ്​). സൗദി എയര്‍ലൈന്‍സ് സര്‍വിസ് പുനഃസ്ഥാപിക്കാന്‍ ദിർഘകാലത്തെ ഇടപെടല്‍ നടത്തിയ ഫോറത്തി​ന്റെ റിയാദ് ഘടകവും കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷനും സംയുക്തമായി റിയാദിൽനിന്ന്​ കോഴിക്കോട്ടേക്ക് പോയ ആദ്യ സർവിസിലെ യാത്രക്കാർക്ക് യാത്രയയപ്പ്​ നൽകി.

ഫോറം റിയാദ്​ ചാപ്റ്റർ പ്രസിഡൻറ്​ ഗഫൂർ കൊയിലാണ്ടിയുടെയും കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ചെയർമാൻ അസ്​ലം പാലത്തി​ന്റെയും നേതൃത്വത്തിലാണ്​ റിയാദ് വിമാനത്താവളത്തിൽ യാത്രയയപ്പ്​ ഒരുക്കിയത്​. സൗദി എയർലൈൻസ് അധികാരികളായ നാസർ ജിദ്ദ, അഹമ്മദ് എന്നിവർക്ക് നന്ദി രേഖപ്പെടുത്തി.

സൗദിയുടെ എല്ലാ നഗരങ്ങളില്‍ നിന്നും റിയാദ് വഴി കോഴിക്കോട്ടേക്ക് കണക്ഷന്‍ ലഭിക്കും. അതുകൊണ്ടുതന്നെ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്യുന്ന മലബാര്‍ പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാണ് പുതിയ സർവിസ് എന്ന്​ സംഘടന ഭാരവാഹികൾ വാർത്തകുറിപ്പിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudia airmalabar development forumRiyadh AirportKaripur service
News Summary - ‘Saudia’: Riyadh-Kozhikode service
Next Story