Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ഭ്യ​ന്ത​ര...

ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക് നി​ര​ക്കി​ള​വു​മാ​യി 'സൗ​ദി​യ'

text_fields
bookmark_border
ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക് നി​ര​ക്കി​ള​വു​മാ​യി സൗ​ദി​യ
cancel

ബു​റൈ​ദ: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ഉ​ണ​ർ​വേ​കാ​നു​ള്ള ഭ​ര​ണ​കൂ​ട​നീ​ക്ക​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ച് ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ സൗ​ദി എ​യ​ർ​ലൈ​ൻ​സ് തി​ര​ഞ്ഞെ​ടു​ത്ത സെ​ക്ട​റു​ക​ളി​ൽ ആ​ഭ്യ​ന്ത​ര​യാ​ത്ര​ക്കാ​ർ​ക്ക് നി​ര​ക്കി​ള​വ് പ്ര​ഖ്യാ​പി​ച്ചു.

40 ശ​ത​മാ​നം വ​രെ​യു​ള്ള ഇ​ള​വ് അ​നു​സ​രി​ച്ച് നി​ർ​ദി​ഷ്ട വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും സെ​പ്റ്റം​ബ​ർ 15 മു​ത​ൽ ന​വം​ബ​ർ 15 വ​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര ചെ​യ്യാം. പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശ അ​തി​ഥി​ക​ൾ​ക്കും അ​വ​ധി​ക്കാ​ലം ആ​സ്വ​ദി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​നി​ര​ക്കി​ള​വെ​ന്ന് 'സൗ​ദി​യ' അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യി​ലെ​യും യൂ​റോ​പ്പി​ലെ​യും ചി​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ഈ ​ഇ​ള​വു​ണ്ട്. ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ൾ​ക്കും യാ​ത്രാ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ സൗ​ദി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ളും വെ​ബ്‌​സൈ​റ്റും (www. saudia.com) ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ഈ ​മാ​സം 12 വ​രെ​യാ​ണ് സീ​റ്റ് റി​സ​ർ​വേ​ഷ​ന് അ​വ​സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Saudia'
News Summary - 'Saudia' free for domestic travelers
Next Story