സൗദിയ വിമാനത്തിൽ തകർപ്പൻ സെറ്റപ്പ് : അതിവേഗ ഇൻറർനെറ്റ്, ടെലിഫോൺ, ടെലിവിഷൻ ചാനലുകൾ
text_fieldsജിദ്ദ: നൂതന സാറ്റലൈറ്റ് സംവിധാനങ്ങളോട് കൂടിയ ആദ്യവിമാനം സൗദി എയർ ലൈൻസ് ഉദ്ഘാടനം ചെയ്തു. എയർബസ് എ.320 ഇനത്തിൽപ്പെട്ട വിമാനത്തിലാണ് അത്യാധുനിക സാറ്റലൈറ്റ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അതിവേഗ ഇൻറർനെറ്റ്, ടെലിഫോൺ, നേരിട്ട് ലഭിക്കുന്ന ടെലിവിഷൻ ചാനലുകൾ എന്നിവ വിമാനത്തിലൊരുക്കിയിട്ടുണ്ട്. പ്രത്യേക തരത്തിൽ സീറ്റുകൾ സംവിധാനിച്ച വിമാനത്തിനകത്ത് ഇക്കണോമി, ബിസിനസ് ക്ലാസുകളിൽ വിനോദങ്ങൾക്കായി പ്രത്യേക സ്ക്രീനുകളുമുണ്ട്.
റിയാദ് വിമാനത്താവളത്തിലെ അൽഫുർസാൻ ഹാളിലൊരുക്കിയ ഉദ്ഘാടന ചടങ്ങിൽ സൗദിയ ജനറൽ മാനേജർ എൻജിനീയർ സ്വാലിഹ് അൽജാസിർ, സാറ്റലൈറ്റ് ടെക്നിക്കൽ കമ്പനി എക്സിക്യൂട്ടീവ് മേധാവി എൻജിനീയർ അബ്ദുല്ല അൽഉസൈമി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
