Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സൗദിയ’ വാങ്ങിയ...

‘സൗദിയ’ വാങ്ങിയ ബോയിങ്​ ഡ്രീംലൈനർ വിമാനം ജിദ്ദയിലെത്തി

text_fields
bookmark_border
‘സൗദിയ’ വാങ്ങിയ ബോയിങ്​ ഡ്രീംലൈനർ വിമാനം ജിദ്ദയിലെത്തി
cancel

ജിദ്ദ: സൗദി എയർലൈൻസ്​ വാങ്ങിയ പുതിയ ബോയിങ്​ 9 ബി 787 ഡ്രീംലൈനർ വിമാനം ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ വിമാനത്താവളത്തിലെത്തി. അമേരിക്കയിലെ ബോയിങ്​ കമ്പനിയുമായി സൗദിയ ഒപ്പുവെച്ച കരാറി​​​െൻറ ഭാഗമായാണ്​ പുതിയ വിമാനം എത്തിയത്​. 2020 ഒാടെ പുതിയ വിമാനങ്ങളുടെ എണ്ണം 200 ആക്കുന്നതി​​​െൻറ ഭാഗമായാണ്​ ഡ്രീംലൈനർ വിമാനം വാങ്ങിയത്​. ഇൗ വർഷം ഇതുവരെ മൊത്തം 21 വിമാനങ്ങൾ സൗദിയിലെത്തിയെന്ന്​ സൗദി എയർലൈൻസ്​ മേധാവി എൻജിനീയർ സ്വാലിഹ്​ ബിൻ നാസ്വിർ അൽജാസിർ പറഞ്ഞു. 

വർഷാവസാനത്തോടെ 66 വിമാനങ്ങൾ എത്തും. 32 എണ്ണം വലിയ വിമാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രീംലൈനർ ഇനത്തിലെ പത്താമത്തെ വിമാനമാണ്​ ഇപ്പോൾ വന്നത്​.  298 സീറ്റുകളുണ്ട്​. ഇതിൽ 24 സീറ്റ്​ ഫസ്​റ്റ്​ ക്ലാസ്സാണ്​​. നൂതനമായ സീറ്റ്​ സൗകര്യങ്ങൾ, ഇൻറർനെറ്റ്​ സർവീസ്​, ബെഡ്​ സൗകര്യം എന്നിവയോട്​ കൂടിയതാണ്​ വിമാനമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newssaudia flight
News Summary - saudia flight-saudi-gulf news
Next Story