Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറഫീഖിൻെറ മൃതദേഹം...

റഫീഖിൻെറ മൃതദേഹം ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തിക്കും -സൗദിയ

text_fields
bookmark_border
Rafeeq
cancel

കോ​ന്നി: സൗ​ദി​യി​ൽ മ​രി​ച്ച കോ​ന്നി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്​ പ​ക​രം കൊ​ണ്ടു​വ​ന്ന ശ്രീ​ല​ങ്ക ​ൻ യു​വ​തി ബ​ന്ധാ​രെ മ​നൈ​കി ബ​ലേ​ജി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ശ​നി​യാ​ഴ്​​ച മൃ​ത​ദേ​ഹം ശ്രീ​ല​ങ്ക​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. കോ​ന്നി സ്വ​ദേ​ശ ി​യു​ടെ മൃ​ത​ദേ​ഹ​വും നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ശ​നി​യാ​ഴ്​​ച ത​ന്നെ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ എ​ത്തി​ക്കും.

ശ്രീ​ല​ങ്ക​ൻ യു​വ​തി ബ​ന്ധാ​രെ മ​നൈ​കി ബ​ലേ​ജി​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​നു​ള്ള മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വ്​ പ്ര​കാ​രം പൊ​ലീ​സ് റി​പ്പോ​ർ​ട്ട്, ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്, മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ വി​ട്ടു​കി​ട്ടാ​നു​ള്ള ഉ​ത്ത​ര​വു​ക​ളും കോ​ന്നി സി.​ഐ അ​ഷാ​ദ് വെ​ള്ളി​യാ​ഴ്​​ച സൗ​ദി​യ കാ​ർ​ഗോ​യു​ടെ കൊ​ച്ചി എ​യ​ർ​പോ​ർ​ട്ടി​ലെ ഓ​ഫി​സ​ർ​മാ​ർ​ക്ക് കൈ​മാ​റി. ഉ​ത്ത​ര​വു​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ർ​ഗോ അ​ധി​കൃ​ത​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി എം​ബാം ചെ​യ്ത് അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

സൗ​ദി​യി​ൽ മ​രി​ച്ച കോ​ന്നി സ്വ​ദേ​ശി കു​മ്മ​ണ്ണൂ​ർ ഈ​ട്ടി​മൂ​ട്ടി​ൽ വീ​ട്ടി​ൽ അ​ബ്​​ദു​ൽ റ​സാ​ഖി​​െൻറ മ​ക​ൻ റ​ഫീ​ഖി​​െൻറ (28) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് റ​ഫീ​ഖി​​െൻറ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​രം ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം കോ​ന്നി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്.

റ​ഫീ​ഖി​​െൻറ മൃ​ത​ദേ​ഹം ശ്രീ​ല​ങ്ക​യി​ലു​മെ​ത്തി. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് പെ​ട്ടി തു​റ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റി​യ​ത് അ​റി​യു​ന്ന​ത്. എം​ബാം ചെ​യ്ത് പെ​ട്ടി​യി​ലാ​ക്കി സീ​ൽ ചെ​യ്ത​പ്പോ​ഴും ബ​ന്ധ​പ്പെ​ട്ട ന​മ്പ​ർ, രേ​ഖ​ക​ൾ എ​ന്നി​വ പെ​ട്ടി​യി​ൽ പ​തി​ച്ച​പ്പോ​ഴും കാ​ർ​ഗോ അ​ധി​കാ​രി​ക​ൾ​ക്കു​ണ്ടാ​യ വീ​ഴ്ച​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റി​പ്പോ​കാ​ൻ കാ​ര​ണ​മാ​യ​ത്.

കോ​ന്നി സി.​ഐ എ​സ്. അ​ഷാ​ദി​​െൻറ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ടു​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ആ​ക്കം​കൂ​ട്ടി. കു​മ്മ​ണ്ണൂ​ർ സ്വ​ദേ​ശി റ​ഫീ​ഖി​​െൻറ മൃ​ത​ദേ​ഹം മാ​റി പ​ക​രം ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് എ​ത്തി​യ​തെ​ന്ന് വി​വ​രം ല​ഭി​ച്ച​പ്പോ​ൾ മു​ത​ൽ ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ പി​ന്നാ​ലെ​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssaudia airlinesdead body issuesWrong dead body
News Summary - saudia airlines DEAD BODY ISSUES- Gulf news
Next Story