പത്തനംതിട്ട ജില്ലസംഗമം വനിതാദിനാഘോഷം
text_fieldsജിദ്ദ: ലോക വനിത ദിനത്തോടനുബന്ധിച്ചു പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) വനിത വിഭാഗം ലോക വനിതാദിനം ആഘോഷിച്ചു. പ്രസിഡൻറ് ഷബാന നൗഷാദ് അധ്യക്ഷത വഹിച്ചു. വി.കെ.ഷഹീബ സ്ത്രീ ശാക്തീകരണത്തിെൻറ ആവശ്യകത എന്ന വിഷയത്തിൽ സംസാരിച്ചു. പി ജെ എസ് പ്രസിഡൻറ് റോയ് ടി ജോഷ്വ, ബിജിസജി, അനില തോമസ്, ഡെയ്സി റോയ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആശ സാബു (പ്രസി.), സിമി ജോജു (വൈസ് പ്രസി.), ബിനു കോശി (സെക്ര.), നിഷഷിബു (ട്രഷ.) എന്നിവർ സ്ഥാനമേറ്റു.
കലാസന്ധ്യയിൽ പ്രണവം ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ലഘുനാടകം, നൃത്തപരിപാടികൾ, ഗാനസന്ധ്യ എന്നിവ അരങ്ങേറി. നിവേദിത അനിൽ, നന്ദജയൻ, നന്ദികജയൻ, സ്നിഹ സന്തോഷ്, ഗ്ലാഡിസ് എബി, സെറ ജോജു, ചിത്ര മനു, ശ്രേയ ജോസഫ്, ഐശ്വര്യ അനിൽ, അസ്മ സാബു, ആൻഡ്രിയ ലിസ ഷിബു, ജോവാന തോമസ്, സാറാ ജോസഫ്, ആഷ്ലി അനിൽ, ജിസൽ ജോജി, സ്നേഹ റോയ്, റിയ മേരി, പൂജ ഉണ്ണികൃഷ്ണൻ, അഞ്ജു നവീൻ, ഡെയ്സി റോയ്, ബിജി സജി, ഹരിപ്രിയ ജയൻ, ബിനു കോശി, സിമി ജോജു എന്നിവർ കലാപരിപാടികളിൽ പെങ്കടുത്തു. ഹരിപ്രിയ ജയൻ, ക്രിസ്റ്റിന കോശി എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
