‘എസ്പാലിയർ 2017’ സംഘടിപ്പിച്ചു
text_fieldsയാമ്പു: 'മലർവാടി' യാമ്പു ചാപ്റ്റർ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ സംഗമം 'എസ്പാലിയർ 2017' സംഘടിപ്പിച്ചു. അൽ മനാർ ഇൻറർ നാഷനൽ സ്‌കൂളിൽ നടത്തിയ പരിപാടിയിൽ നൂറ് കണക്കിന് കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ നൈ സർഗിക കഴിവുകൾ കണ്ടെത്താനുതകുന്ന വിവിധ പരിപാടികളായിരുന്നു ഒരുക്കിയത്.
'സിജി' പരിശീലകൻ നൗഷാദ് വി മൂസ, മലർവാടി യാമ്പു ചാപ്റ്റർ കോ^ഓർഡിനേറ്റർ പി.കെ സഹീർ, മുസ്തഫ നൂറുൽ ഹസ്സൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. രക്ഷിതാക്കളുടെ സെഷന് ജാബിർ വാണിയമ്പലം നേതൃത്വം നൽകി. വിനോദ പരിപാടികൾക്ക് അധ്യാപികമാരായ നിമ, ഗീത, നസീബ, സുബീറ എന്നിവർ നേതൃത്വം നൽകി.
റുഖ്‌സാന, റൈഹാന, ഹസീന, ഷിറിൻ, ശബീബ, ഹാനിയ, നാസിമുദ്ദീൻ, ഇർഫാൻ നൗഫൽ, നബീൽ വഹീദ്, അബ്ദുൽ റഷീദ്, അബ്ദുൽസലാം തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
