വർഗീയ ശക്തികളെ ഒറ്റപ്പെടുത്തൽ സാമൂഹിക ബാധ്യത - ഇസ്ലാമിക് സെമിനാർ
text_fieldsഖമീസ് മുശൈത്ത്: ‘ഇസ്ലാം മാനവിക ഐക്യത്തിന് സമാധാനത്തിന്’ എന്ന പ്രമേയത്തിൽ നടത്തിവരുന്ന കാമ്പയിെൻറ ഭാഗമായി സംഘടിപ്പിച്ച ഇസ്ലാമിക് സെമിനാർ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ വൈസ് ചെയർമാൻ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വർഗീയ ശക്തികളെ ഒറ്റപ്പെടുത്തൽ സാമൂഹിക ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
അസഹിഷ്ണുതക്കെതിരെയും, സമാധാന അന്തരീക്ഷം തകർക്കുന്നവർക്കെതിരെയും ജാതിമത ഭേദെമന്യേ സമൂഹം ജാകരൂകരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടി.കെ അശ്‌റഫ്, താജുദ്ദീൻ അഹമദ് സ്വലാഹി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. അബ്ദുറഹ്മാൻ സലഫി അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് ശഹീർ, നിസ്താർ, സിറാജ് കണ്ണൂർ, സാജുദ്ദീൻ എന്നിവർ സംബന്ധിച്ചു. ബാദുഷ ഭീമാപള്ളി സ്വാഗതവും ബാവ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.