ഏഴര ലക്ഷത്തിലേറെ വിദേശി നിയമലംഘകരെ നാടുകടത്തി
text_fields
ജിദ്ദ: ഏഴര ലക്ഷത്തിലേറെ വിദേശി നിയമലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ച ു. 17 മാസത്തിനിടെയാണ് ഇത്രയും പേരെ സ്വന്തം നാടുകളിലേക്ക് മടക്കി അയച്ചത്. പൊതുമാപ്പ് അവസാനിച്ച 2017 നവംബര്‍ 15 മുത ല്‍ കഴിഞ്ഞ ദിവസം വരെ 7,60,456 പേരെയാണ് മൊത്തത്തിൽ നാടുകടത്തിയത്.
ഇക്കാലയളവില്‍ നടത്തിയ റെയ്ഡുകളില്‍ ആകെ 30,30,767 ഇഖാമ, തൊഴില്‍ നിയമ ലംഘകരാണ് പിടിയിലായത്. ഇതില്‍ 23,61,511 പേര്‍ ഇഖാമ നിയമ ലംഘകരും 4,66,038 പേര്‍ തൊഴില്‍ നിയമ ലംഘകരും 2,03,218 പേര്‍ നുഴഞ്ഞുകയറ്റക്കാരുമാണ്.
അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 51,313 പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇവരില്‍ 49 ശതമാനം യമനികളും 48 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ച 2,142 പേരും സുരക്ഷാവകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ, യാത്രാസൗകര്യങ്ങളും മറ്റും ചെയ്തുകൊടുത്തതിന് 3,723 വിദേശികളെ പിടികൂടി ശിക്ഷാനടപടികള്‍ സ്വീകരിച്ചു.
നിയമലംഘകര്‍ക്ക് സഹായം നല്‍കുന്നവര്‍ക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും. നിയമലംഘകരെ സഹായിച്ച കുറ്റത്തിന് 1,237 സൗദികളും പിടിയിലായയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.