കോഴിക്കോട് ജില്ല കെ.എം.സി.സി കുടുംബസുരക്ഷാ പദ്ധതി അംഗത്വ കാമ്പയിൻ ആരംഭിച്ചു
text_fieldsജിദ്ദ: കോഴിക്കോട് ജില്ല കെ.എം.സി.സി ജിദ്ദ കമ്മിറ്റി കുടുംബസുരക്ഷാ പദ്ധതിയിൽ അംഗങ്ങളെ ചേർക്കാനുള്ള അപേക്ഷാ ഫോം വിതരണം ഷിഫ ജിദ്ദ പോളിക്ലിനിക് മാർക്കറ്റിംഗ് മാനേജർ ബഷീർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റസാഖ് ചേലക്കോട് സൈനുൽ ആബിദീൻ എന്നിവർ ആദ്യ ഫോം ഏറ്റു വാങ്ങി.
ജില്ല പ്രസിഡൻറ് സി.കെ.അബ്ദുറഹ്മാൻഞ അധ്യക്ഷത വഹിച്ചു. കൺവെൻഷൻ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡൻറ് പി.ടി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അഹമദ് പാളയാട്ട്, ഡോ.ഇസ്മായിൽ മരിതേരി, ബഷീർ (ഷിഫ ജിദ്ദ) തുടങ്ങിയവർ ആശംസനേർന്നു. മൊയ്തു മൂശാരിക്കണ്ടി പദ്ധതി വിശദീകരിച്ചു.
അപേക്ഷാഫോമുകൾക്കായി മൊയ്തു മൂശാരിക്കണ്ടി (0548672712) ഷബീറലി സിറ്റി (0500241178) എന്നിവരുമായോ വിവിധ മണ്ഡലം കോ–ഓർഡിനേറ്റർമാരുമായോ ബന്ധപ്പെടാവുന്നതാണ്.
ആക്റ്റിംഗ് ജനറൽസെക്രട്ടറി ടി.സി.മൊയ്തീൻ കോയ സ്വാഗതം പറഞ്ഞു. ജില്ല കമ്മിറ്റി ഭാരവാഹികളായ ടി.കെ.അബ്ദുറഹ്മാൻ, ലതീഫ് കൊടുവള്ളി, അസീസ് പള്ളിക്കര, കെ.വി.കോയ, സുബൈർ വാണിമേൽ, വിവിധ മണ്ഡലം ഭാരവാഹികളായ കുഞ്ഞമ്മദ് ഹാജി വടകര, റിയാസ് തത്തോത്ത്, ദാവൂദ്, റഹീം കാക്കൂർ, മൊയ്തീൻ കടമേരി, ഇബ്രാഹീം കൊല്ലി, ഒ.പി.സലാം, ജാഫർ കൂടരഞ്ഞി, മൂസ കാപ്പാട്, റസാഖ് ചേലക്കോട്, ഹസൻ കോയ പെരുമണ്ണ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
