പൊതുമാപ്പ്: നാടണയാനൊരുങ്ങി മലയാളികളും
text_fieldsജിദ്ദ: പൊതുമാപ്പ് പ്രഖ്യാപനം വന്നതോടെ രാജ്യത്ത് അനധികൃതമായി തങ്ങുന്ന മലയാളികൾ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. ശിക്ഷിക്കപ്പെടാതെ നാട്ടിലെത്താനും നിയമപരമായി വീണ്ടും തിരിച്ചുവരാനും സാധിക്കുമെന്നറിഞ്ഞതോടെ എത്രയും പെട്ടന്ന് നാടണയാനാണ് ഒളിവുപ്രവാസം നയിക്കുന്നവർ തയാറെടുക്കുന്നത്. ഇങ്ങനെ നാട്ടിലെത്താൻ ആരെ സമീപിക്കണമെന്ന് അന്വേഷിക്കുകയാണ് പലരും.
അതിനിടെ അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയും സാമൂഹ്യ പ്രവര്‍ത്തകരും ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ നിര്‍ദേശങ്ങളും ഇത് നടപ്പിലാക്കുന്ന രീതികളെകുറിച്ചുമുള്ള അറിയിപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല.
വിവിധ വകുപ്പുകള്‍ക്കും വിദേശരാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്കും അടുത്ത ദിവസങ്ങളില്‍ മുഴുവന്‍ മാര്‍ഗ നിര്‍ദേശങ്ങളും അടുത്ത ദിവസങ്ങളില്‍ ലഭ്യമാകും. ഈ ആഴ്ചയിലെ പ്രവൃത്തി ദിനം അവസാനിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനാകുമെന്നാണ് വിവിധ ഓഫീസുകളുടെയും പ്രതീക്ഷ.
ഇന്ത്യന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ പൊതുമാപ്പിെൻറ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല എന്ന് അധികൃതർ പറഞ്ഞു.
അതേ സമയം പ്രയാസപ്പെടുന്ന മുഴവന്‍ ഇന്ത്യക്കാര്‍ക്കും ഇളവ് പ്രയോജനപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയും കോണ്‍സുലേറ്റും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സന്നദ്ധ സംഘടകള്‍ ഹൈല്‍പ് ഡസ്കുകള്‍ രൂപീകരിച്ച് പ്രവര്‍ത്തന രംഗത്തിറങ്ങി കഴിഞ്ഞു. പ്രധാന നഗരങ്ങള്‍ക്ക് പുറമെ ഉള്‍പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ സജീവമാവും.
ഹുറൂബാക്കപ്പെട്ടവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാമെന്നാണ് ഇത്തവണത്തെ പൊതുമാപ്പിെൻറ പ്രത്യേകത. ലക്ഷക്കണക്കിന് വരുന്ന ഹുറൂബ്കാരില്‍ നിരവധി മലയാളികളും ഇതര സംസ്ഥാനക്കാരുമുണ്ട്. അവര്‍ക്കാണ് ഇളവ് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുക.
കുവൈത്തില്‍ നിന്നും സന്ദര്‍ശന വിസയില്‍ ആട് മേയ്ക്കാന്‍ സൗദിയിലെത്തി ദുരിതത്തിലായ നിരവധി ഇന്ത്യക്കാരും പൊതുമാപ്പിൻറ സന്തോഷത്തിലാണ്.
ഇഖാമ പുതുക്കാനാകാതെ മാസങ്ങളായി പ്രയാസപ്പെടുന്ന നിരവധി മലയാളി കുടുംബങ്ങള്‍ക്കും ആശ്വാസ ദിനങ്ങളാണ് വന്നെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
