ഹറം ആക്രമണം തടഞ്ഞ ൈസനികരെ കാണാൻ കിരീടാവകാശിയെത്തി
text_fieldsജിദ്ദ: മക്ക ഹറം ആക്രമിക്കാൻ പദ്ധതിയിട്ട തീവ്രവാദികളെ നേരിടുന്നതിനിടെ പരിക്കേറ്റ സൈനികരെ കാണാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെത്തി. ഞായറാഴ്ച ഇൗദ് നമസ്കാരശേഷമാണ് ആശുപത്രികളിൽ കഴിയുന്ന ധീരസൈനികരെ അമീർ മുഹമ്മദ് സന്ദർശിച്ചത്. വെള്ളിയാഴ്ചയാണ് മക്കഹറം ആക്രമിക്കാൻ ഒരുങ്ങിയ ഭീകരരുടെ താവളങ്ങൾ സുരക്ഷ ഉദ്യോഗസ്ഥർ ആക്രമിച്ചത്. റമദാനിെൻറ അവസാന രാവുകളിൽ ജനനിബിഡമായ ഹറമിന് നേരെ ആക്രമണം നടത്താൻ മൊത്തം ഗ്രൂപ്പുകളാണ് ഒരുങ്ങിയത്. മക്കയിൽ രണ്ടും ജിദ്ദയിൽ ഒന്നും. ഇൗ മൂന്നുസംഘത്തെയും വിദഗ്ധമായി സുരക്ഷസേന നിർവീര്യമാക്കുകയായിരുന്നു.
സംഭവത്തിൽ ഒരു ചാവേർ സ്വയം ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. അഞ്ചുഭീകരരെ പിടികൂടുകയും ചെയ്തു. സുരക്ഷസേനയിലെ അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഇവരെയാണ് അമീർ മുഹമ്മദ് സന്ദർശിച്ചത്. സൈനികരുടെ ധീരതയെ പ്രകീർത്തിച്ച അദ്ദേഹം, പരിക്കുകൾ ഭേദമായി വേഗം സുഖം പ്രാപിക്കെട്ടയെന്ന് ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
