സൗദി ഒാജർ ചരിത്രത്തിലേക്ക്
text_fieldsജിദ്ദ: ലോകപ്രശസ്ത കമ്പനിയായ സൗദി ഓജര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ജൂലൈ 31ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി അറിയിച്ച് ജീവനക്കാര്‍ക്ക് നോട്ടീസ് ലഭിച്ചു. ഇതര സ്ഥാപനങ്ങളിലേക്ക് ജോലി മാറാനും കമ്പനിയുടെ വസ്തുവകകള്‍ തിരിച്ചേല്‍പ്പിക്കാനും ജൂലൈ 31 വരെ സമയം അനുവദിച്ചാണ് കമ്പനി ജീവനക്കാര്‍ക്ക് കത്ത് നല്‍കിയത്. 600 ഒാളം സ്വദേശികളായ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റുമെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് നോട്ടീസ് ഇറങ്ങിയത്. നിലവിൽ 8000 തൊഴിലാളികളുണ്ട്. ഇതിൽ 1200 പേർ സ്വദേശികളാണ്. അവശേഷിക്കുന്ന സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരം കണ്ടെത്താൻ തൊഴിൽ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
വിദേശികളായ 6000 തൊഴിലാളികളെ കമ്പനിയുമായി സഹകരിച്ച് മറ്റ് സ്ഥാപങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. കമ്പനിയിൽ തൊഴിൽ പ്രശ്നം തുടങ്ങിയതു മുതൽ 16000 ത്തിലധികം തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഇതിൽ 11500 പേർ സ്വദേശത്തേക്ക് തിരിച്ചുപോയി. 3800 പേരെ മറ്റ് സ്ഥാപങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും തൊഴിൽ മന്ത്രാലയ വക്താവ് പറഞ്ഞു. കോൺട്രാക്ടിങ്, റിയൽ എസ്റ്റേറ്റ്, ടെലികോം, പ്രിൻറിങ്, കമ്പ്യൂട്ടർ സേവനം തുടങ്ങിയ മേഖലയിലാണ് കമ്പനി വിജയഗാഥ രചിച്ചിരുന്നത്.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സൗദി ഓജര്‍ കമ്പനി കഴിഞ്ഞ വര്‍ഷം വാര്‍ത്തകളിലിടം നേടിയിരുന്നു. തൊഴിലാളികളുടെ എണ്ണം കൊണ്ടും ഏറ്റെടുത്ത പദ്ധതികള്‍ കൊണ്ടും സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് സൗദി ഓജര്‍. 1978^ല്‍ മുന്‍ലബനാന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരി സ്ഥാപിച്ച കമ്പനിക്ക് സൗദിയുടെ എല്ലാ ഭാഗങ്ങളിലും ശാഖകളുണ്ട്. സര്‍ക്കാറിേൻറത് ഉള്‍പ്പെടെ നിരവധി ഭീമന്‍ പദ്ധതികളാണ് സൗദി ഓജര്‍ നടപ്പാക്കിയത്. അതൊടൊപ്പം രാജ്യത്തിെൻറ ഭരണ സിരാകേന്ദ്രം ഉള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെയും കൊട്ടാരങ്ങളുടെയും പരിപാലന ജോലികളും സൗദി ഓജറാണ് നിര്‍വഹിച്ചത്. 2013 ഒാടെ കമ്പനിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ സര്‍ക്കാര്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചത് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ശമ്പളം കിട്ടാതെ വന്നതോടെ 2016 ജൂലൈയില്‍ തൊഴിലാളികള്‍ പരസ്യമായി സമര രംഗത്ത് ഇറങ്ങി. ഇതോടെയാണ് കമ്പനിയുടെ പ്രതിസന്ധി ലോകം അറിഞ്ഞത്.
സൗദി സര്‍ക്കാറും ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളും പ്രശ്നത്തില്‍ ഇടപെട്ടു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംങ് നിരവധി തവണ സൗദിയിലെത്തി. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് അതിനവസരം നല്‍കുകയും അല്ലാത്തവര്‍ക്ക് കമ്പനി മാറാനും സൗദി അനുവാദം നല്‍കി. അറുപതിനായിരത്തോളം വരുന്ന തൊഴിലാളികളില്‍ ബഹുഭൂരിഭാഗം പേരും അവസരം ഉപയോഗപ്പെടുത്തി കമ്പനിയില്‍ നിന്ന് മാറി. അവശേഷിക്കുന്ന എണ്ണായിരത്തോളം തൊഴിലാളികളുമായി മുന്നോട്ട് പോയ കമ്പനി ജൂണ്‍ മുപ്പതിന് പ്രവൃത്തികള്‍ അവസാനിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
