തീവ്രവാദത്തെ നേരിടുന്നതിലും മേഖലയിലെ പ്രശ്നപരിഹാരത്തിലും ഒന്നിച്ച് മുന്നേറും: സൗദി- ഇറാഖ് സംയുക്ത പ്രസ്താവന
text_fieldsമക്ക: തീവ്രവാദത്തെ നേരിടുന്നതിലും മേഖലയിലെ പ്രശ്ന പരിഹാരത്തിലും ഒന്നിച്ച് മുന്നേറുമെന്ന് സൗദിയും ഇറാഖും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഒൗദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അബാദിയും സംഘവും തിങ്കളാഴ്ച രാത്രി മക്കയിലെ സഫ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ഐ.എസ് പോലുള്ള തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ രണ്ട് പ്രമുഖ രാജ്യങ്ങളാണ് ഇറാഖും സൗദിയും. സാധ്യമാവുന്ന എല്ലാ മേഖലയലും ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാഷ്ട്രീയ, നയതന്ത്ര മേഖലക്ക് പുറമെ സാമ്പത്തിക, വ്യാവസായിക മേഖലയിലും സഹകരണം ശക്തമാക്കേണ്ടതുണ്ടെന്നും ഇരു നേതാക്കളും വ്യക്തമാക്കി.
മക്കയിലെത്തി ഉംറ നിര്‍വഹിച്ച ഹൈദര്‍ അബാദി സൗദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ സംഘത്തിലുള്ള ഇറാഖ് വ്യവസായ മന്ത്രി എഞ്ചിനീയര്‍ മുഹമ്മദ് അസ്സൂദാനി സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
