Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാൻ അവസാന...

റമദാൻ അവസാന പത്തിലേക്ക്:  ഇരുഹറമുകളിലേക്കും വൻ തീർഥാടക പ്രവാഹം 

text_fields
bookmark_border
റമദാൻ അവസാന പത്തിലേക്ക്:  ഇരുഹറമുകളിലേക്കും വൻ തീർഥാടക പ്രവാഹം 
cancel
camera_alt????????? ??????? ???????? ????????????

ജിദ്ദ: റമദാൻ അവസാന പത്തിലേക്ക്​ കടന്നതോടെ ഇരുഹറമുകളിലേക്കും തീർഥാടക പ്രവാഹം ശക്​തം. റമദാൻ അവസാന പത്തിലെ രാവുകൾ ഹറമിൽ പ്രാർഥനാ നിരതരാകാൻ ആയിരങ്ങളാണ്​ മക്കയിലേക്ക്​ വന്നുകൊണ്ടിരിക്കുന്നത്​. വിവിധ രാജ്യക്കാരായ ഉംറ തീർഥാടകരുടെയും വിദേശികളും സ്വദേശികളുമായ ആഭ്യന്തര തീർഥാടകരുടെയും വരവ്​ കൂടിയതോടെ മസ്ജിദുൽഹറാമിലും മസ്​ജിദുന്നബവിയിലും നല്ല തിരക്കാണ്​ അനുഭവപ്പെടുന്നത്​. അവസാന പത്തിൽ ഇഅ്​ത്തികാഫിൽ കഴിയാനെത്തുന്നവർ ധാരാളമാണ്​. ഇവർക്ക്​ വസ്​​​ത്രങ്ങളും മറ്റും സൂക്ഷിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഇരുഹറം കാര്യാലയ അധികൃതർ ഒരുക്കിയിട്ടുണ്ട്​. ഉംറ സീസൺ അവസാനിക്കാറായതോടെ വിദേശ തീർഥാടകരുടെ വരവ്​ കൂടിയിട്ടുണ്ട്​. മക്ക, മദീന വിമാനത്താവളങ്ങളിൽ തീർഥാടകരേയും വഹിച്ചെത്തുന്ന വിമാനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്​. ഹജ്ജ്​ ടെർമിനലിൽ യാത്രാ നടപടികൾ എളുപ്പമാക്കാൻ കൂടുതൽ കൗണ്ടറുകളൊരുക്കിയിട്ടുണ്ട്​. പാസ്​പോർട്ട്​ വകുപ്പിന്​ കീഴിൽ കൂടുതൽ ആളുകളെ നിയോഗിച്ചിട്ടുണ്ട്​​.  ഗവൺമ​​െൻറ്​ ഒാഫീസുകൾ ഇൗദുൽ ഫിത്വർ അവധിക്കായി ​ അടച്ചതിനാൽ വരും ദിവസങ്ങളിൽ ആഭ്യന്തര തീർഥാടകരുടെ വരവ്​ ഇനിയും കൂടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഹറമിനടുത്ത ഹോട്ടലുകളിലെല്ലാം മുറി കിട്ടാൻ വലിയ​ ഡിമാൻറാണ്​. ബുക്കിങ്​ അനുപാതം കൂടിയിട്ടുണ്ട്​. തീർഥാടക സേവനവുമായ ബന്ധപ്പെട്ട ഒരോ വകുപ്പുകളും അവസാന പത്തിലെ വർധിച്ച തിരക്ക്​ കണക്കിലെടുത്ത്​ പ്രത്യേക പ്രവർത്തന പദ്ധതിയാണ്​ ആവിഷ്​കരിച്ചിരിക്കുന്നത്​. ഇതിനു പുറമെ വെളളിയാഴ്​ച, 27ാം രാവ്​, ഖത്​മുൽ ഖുർആൻ എന്നി ദിവസങ്ങളിലേക്ക്​ പ്രത്യേക പദ്ധതികളും ഒരുക്കിയിട്ടുണ്ട്​. ഇരുഹറം കാര്യാലത്തിന്​ കീഴിലും സ്​ത്രീകളും പുരുഷന്മാരുമായി പത്തിനായിരത്തിലധികമാളുകളെ  സേവനത്തിനായി നിശ്ചയിച്ചിട്ടുണ്ട്​. സേവനങ്ങൾ നിരീക്ഷിക്കുന്നതിനും ശുചീകരണ ജോലികൾക്കും കൂടുതലാളുകളെ ഒരുക്കിയിട്ടുണ്ട്​. 

അവസാന പത്ത്​, ഇൗദുൽഫിത്വർ എന്നിവക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സൗദി സിവിൽ ഡിഫൻസ്​ മേധാവി ജനറൽ സുലൈമാൻ ബിൻ അബ്​ദുല്ല അൽ അംറു പറഞ്ഞു. മക്കയിലും മദീനയിലും സിവിൽ ഡിഫൻസ്​ സുസജ്ജമാണ്​. ഏത്​ അടിയന്തിരഘട്ടം നേരിടാനാവശ്യമായ ആളുകളെ ഒരുക്കിയിട്ടുണ്ട്​. മസ്​ജിദുൽ ഹറാമിനകത്തും പുറത്തും തീർഥാടകരെ സഹായിക്കുന്നതിനുള്ള ഡിഫൻസ്​ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്​. മക്ക, മദീന പട്ടണങ്ങളിലെ മുഴുവൻ ഡിസ്​ട്രിക്​റ്റുകളിലും കൂടുതലാളുകളെയും നിയോഗിക്കുകയും ഇവർക്കാവശ്യമായ ഉപകരണങ്ങളും വാഹനങ്ങങൾ ഒരുക്കുകയും ചെയ്​തിട്ടുണ്ട്​. അടിയന്തിര സേവനത്തിനായി നിരവധി മെ​േട്ടാർ സൈക്കിൽ യൂനിറ്റുകളുമൊരുക്കിയിട്ടുണ്ട്​.  

തീർഥാടകരെ താമസിപ്പിക്കുന്ന സ്​ഥലങ്ങളിൽ സുരക്ഷ പരിശോധന നടത്തിവരുന്നുണ്ട്​. അന്തരീക്ഷ മലിനീകരണ അളവ്​ പരിശോധിക്കാനും സംഘങ്ങളുണ്ട്​. തീർഥാടകർ കടന്നുപോകുന്ന റോഡുകളിൽ സിവിൽ ഡിഫൻസ്​ കേന്ദ്രങ്ങൾ നിയോഗിച്ചിട്ടുണ്ടെന്നും സൗദി സിവിൽ ഡിഫൻസ്​ മേധാവി സുലൈമാൻ അൽഅംറ്​ പറഞ്ഞു. ഇരുഹറം കാര്യാലയം, ട്രാഫിക്ക്, പൊലീസ്​, ആരോഗ്യം, മുനിസിപ്പാലിറ്റി, റെഡ്​ക്രസൻറ്, ഗതാഗതം​ എന്നീ വകുപ്പുകൾക്ക്​ കീഴിൽ റമദാൻ അവസാന പത്തിലെ  പ്രവർത്തന പദ്ധതികൾക്ക്​ തുടക്കമായിട്ടുണ്ട്​. ഇരുഹറമുകളിലും തീർഥാടകരുടെ സേവനത്തിന്​ സ്​കൗട്ടുകളും സ്​ത്രീകളും പുരുഷന്മാരുമായി നിരവധി വളണ്ടിയർമാരും രംഗത്തുണ്ട്​. മദീനയിൽ മസ്​ജിദുന്നബവി കാര്യാലയത്തിന്​ കീഴിൽ നമസ്​കരിക്കാനെത്തുന്നവർക്കും സന്ദർശകർക്കും ആവശ്യമായ എല്ലാ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - saudi
Next Story