ഹദ്റമൗത്തിൽ മാത്രം കിങ് സൽമാൻ സെൻറർ വിതരണം ചെയ്തത് അരലക്ഷം ഭക്ഷണക്കൂടകൾ
text_fieldsറിയാദ്: കിങ് സൽമാൻ സെൻറർ ഫോർ റിലീഫ് ആൻറ് ഹ്യുമാനിറ്റേറിയൻ എയ്ഡ് യമനിലെ അസ്വസ്ഥബാധിത പ്രദേശമായ വാദി ഹദ്റമൗത്തിൽ മാത്രം വിതരണം ചെയതത് അരലക്ഷം ഭക്ഷണ കൂടകൾ. ഹദ്റമൗത്ത് ഗവർണറേറ്റിലെ വിവിധ ഡയറക്ടറേറ്റുകളിലായി മൂന്നുലക്ഷത്തിലേറെ നിർധനർക്കാണ് ഇത് ഉപകാരപ്പെട്ടത്. യമനിൽ എമ്പാടുമായി കിങ് സൽമാൻ സെൻറർ നടത്തുന്ന വൻതോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. വൻ പ്രതിസന്ധി നേരിടുന്ന യമനിൽ അടിയന്തിരമായി അന്താരാഷ്ട്ര ഇടപെടലുണ്ടായില്ലെങ്കിൽ രാജ്യം കടുത്ത വറുതിയിൽ അകപ്പെടുമെന്നും ഭീകര ദുരന്തമായിരിക്കും അതിെൻറ ഫലമെന്നും കഴിഞ്ഞമാസം െഎക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു. െഎക്യരാഷ്ട്ര സഭയുടെ അഭ്യർഥനയെ തുടർന്ന് 150 ദശലക്ഷം ഡോളറാണ് സൗദി അറേബ്യ അടിയന്തിരമായി യമനിലേക്ക് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
