ആ അപൂർവചിത്രത്തിന് ഇവാൻകയുടെ ആദരം
text_fieldsജിദ്ദ: അബ്ദുൽ അസീസ് രാജാവിെൻറയും റൂസ്വെൽറ്റിെൻറയും 1945ലെ കൂടിക്കാഴ്ചയുടെ അപൂർവ ഫോേട്ടാക്ക് ട്രംപിെൻറ മകളുടെ ആദരം. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സൗദി സന്ദർശനത്തിനിടെ കൂടെയുണ്ടായിരുന്ന മകൾ ഇവാൻകയും ഭർത്താവ് ജറഡ് കുഷ്നെറും റിയാദിലെ മ്യൂസിയത്തിൽ ചരിത്രഫോേട്ടാ കാണുന്ന ദൃശ്യം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് അവൾ വിസ്മയവും ആദരവും അറിയിച്ചത്. 1945ൽ സൗദി ഭരണാധികാരി അബ്ദുൽ അസീസ് രാജാവ് അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റുമായി കൂടിക്കാഴ്ച നടത്തുന്ന അപൂർവഫോേട്ടായാണ് ഇവാൻക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയതിരിക്കുന്നത്.
ശനിയാഴ്ച പോസ്റ്റ് ചെയ്ത പടത്തിന് ഒരു ദിവസം കൊണ്ട് 64500 ലൈകും 1585 കമൻറുകളുമുണ്ട്. ട്രംപിെൻറ സൗദി സന്ദർശനത്തിൽ ഇവാൻക സാമൂഹികമാധ്യമങ്ങളിലെ മുഖ്യാതിഥിയായിരുന്നു. സൗദിയിലെ വനിതകളുമായി കൂടിക്കാഴ്ച നടത്തിയ ഇവാൻക വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സ്ത്രീകൾക്കിടയിലുണ്ടായ വിപളവകരമായ മാറ്റത്തെ പ്രശംസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
