മരുഭൂവിലിതാ ഒരു ‘കേരളീയ നാട്ടിൻപുറം’
text_fieldsജിദ്ദ: മലയാളികൾക്ക് അവധിക്കാലം ആഘോഷിക്കാൻ മരുഭൂവിലിതാ ഒരു ‘കേരളീയ നാട്ടിൻപുറം’. മാവും പിലാവും പുളിയും കരിമ്പും തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും..... തുടങ്ങിയ മലയാളപാഠാവലിയിലെ വരികൾ ഒാർമയിലേക്ക് കയറിവരുമിവിടെ. ജിദ്ദയിൽ നിന്ന് നൂറ് കിലോ മീറ്റർ യാത്ര ചെയ്താൽ വാദി അൽ മർവാനി ഖുലൈസ് ഡാംമും പച്ചപ്പുള്ള പറമ്പും കാണാം. തെളിഞ്ഞ കിണർ വെള്ളവും മാവും പ്ലാവും വാഴയും മുരിങ്ങയും പയറുമെല്ലാം സുലഭമായ തുരുത്ത്. മലയാളിക്ക് ഗൃഹാതുരത വേണ്ടുവോളം ലഭിക്കുന്ന ഇടം. ഇവിടുത്തെ 'മഴക്കുഴികളും 'ഒറ്റവൈക്കോലും' പ്രകൃതിയുടെ ആർദ്രതയും പുതുതലമുറക്ക് പരിചയപ്പെടുത്താൻ അവധിക്കാലത്തെ കാത്തു നിൽക്കേണ്ടതില്ല. കുടുംബത്തോടോ കൂട്ടുകാരോടോ ചേർന്ന് ഒരവധി ദിനം മാത്രം മതി. .ആൾത്തിരക്കില്ലാത്ത ഖുലൈസ് അണക്കെട്ട് കാണികൾക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുക.
ചുറ്റും മലകളാൽ അതിരിട്ട് നീല ജലാശയക്കാഴ്‌ച്ച മനസിൽ നിറക്കുന്നത് വന്യമായ ശാന്തതയാണ്. മരുഭൂമിയിൽ വല്ലപ്പോഴുമെത്തുന്ന മഴയേയും വെള്ളപ്പൊക്കത്തെയും സ്വീകരിക്കാൻ 'മഴക്കുഴി' ഒരുക്കിയിരിക്കുന്നു ഇവിടെ. 2010 ലാണ് ഇൗ ജലനിധിയുടെ പണി പൂർത്തിയാക്കിയത്. ഡാം സൈറ്റിൽ നിന്നും താഴേക്ക് തിരിച്ചിറങ്ങി പ്രധാന നിരത്തിൽ നിന്നും മാറി മൺപാതകളിലൂടെ വേണം ‘മസ്രഅ’കളിൽ എത്താൻ. ജലത്തെ കരുതലോടെ ഉപയോഗിക്കുന്ന മരുഭൂ സംസ്കാരത്തിെൻറ മാതൃക ഇവിടെ കാണാൻ സാധിക്കും. പാഴ്‌ജലം ഫലപ്രദമായി വിളകളിലേക്കു തന്നെ തിരിച്ചു വിട്ടിരിക്കുന്നു. മർവാനി ഡാം സ്ഥിതി ചെയ്യുന്ന ഖുലൈസിലേക്ക് ജിദ്ദയിൽ നിന്നും 110 കിലോ മീറ്ററാണുള്ളത്. അവിടെനിന്നും 10കിലോമീറ്റർ പരിധിയിലാണ് മസ്രകളുള്ളത്. ബദവിയൻ പാരമ്പര്യമുള്ള, വൈദ്യുതി എത്തിച്ചേരാത്ത ഒരു നാട്ടിൻപുറമാണ് ഖുവാർ എന്ന ഈ പ്രദേശം.
വർഷങ്ങൾക്കു മുൻപ് ഉണ്ടായ അഗ്നിബാധയേയും ശേഷമുള്ള അതിജീവനത്തിെൻറയും കഥ സുഡാനിയായ ജീവനക്കാരൻ ഇസ്മാ ഈൽ വിവരിച്ചു. മരുഭൂമിയെ മരുപ്പച്ചയാക്കാൻ അധ്വാനിക്കുന്ന ഹബ്‌ശികളും സുഡാനികളും യമനികളുമായ ജീവനക്കാർ അവിടെയുണ്ടായിരുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന ഫലങ്ങൽ ജിദ്ദ, മക്ക വിപണികളിലേക്കാണ് എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
