മന്ത്രി നഖ്‌വി എത്തുന്നു; ഹജ്ജ് കരാര്‍ ഇന്ന് ഒപ്പിടും

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പിടാന്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി സൗദിയിലത്തെുന്നു. ഇന്ന് ഉച്ചക്ക് ജിദ്ദയിലെ ഹജ്ജ് മന്ത്രാലയത്തിലാണ് ചടങ്ങ്. മന്ത്രിക്ക് പുറമേ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശെയ്ഖ്, ഹജ്ജ് കോണ്‍സലും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലുമായ മുഹമ്മദ് ശാഹിദ് ആലം എന്നിവര്‍ ഇന്ത്യന്‍ സംഘത്തെ പ്രതിനിധീകരിക്കും. രാജ്യങ്ങളുടെ വെട്ടിക്കുറച്ച ഹജ്ജ് ക്വാട്ട പുന$സ്ഥാപിക്കുമെന്ന സൗദി ഗവണ്‍മെന്‍റിന്‍െറ പ്രഖ്യാപനത്തിന് പിന്നാലെയാണ് കരാര്‍ ഒപ്പിടല്‍ ചടങ്ങ് നടക്കുന്നത്. 
കഴിഞ്ഞവര്‍ഷത്തേക്കാള്‍ 34,000 പേര്‍ക്ക് അധികം അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കൃത്യമായി എത്രയാണ് പുതിയ ക്വാട്ടയെന്ന് കരാര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ മാത്രമേ വ്യക്തമാകുകയുള്ളു. രാജ്യങ്ങളുടെ വെട്ടിക്കുറച്ച ഹജ്ജ് ക്വാട്ട ഈ വര്‍ഷം പുന$സ്ഥാപിക്കുമെന്ന് ഈമാസം അഞ്ചാം തിയതിയാണ് സൗദി ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചത്. പുണ്യമേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 2013 മുതല്‍ ക്വാട്ട 20 ശതമാനം വെച്ച് കുറച്ചത്. കഴിഞ്ഞ വര്‍ഷം വരെ ഈ അവസ്ഥ നിലനിന്നു. 1,36,020 ഇന്ത്യക്കാരാണ് ഒടുവിലത്തെ ഹജ്ജിനത്തെിയത്. കേന്ദ്രഹജ്ജ് കമ്മിറ്റി വഴി 1,00,020 പേരും സ്വകാര്യഗ്രൂപ് വഴി 36,000 പേരും. 
ക്വാട്ട പുന$സ്ഥാപിക്കപ്പെടുകയാണെങ്കില്‍ മൊത്തം 1,70,000 ഓളം ഇന്ത്യക്കാര്‍ക്ക് ഇത്തവണ അവസരം ലഭിക്കും. ഇതോടെ ഹജ്ജ് കമ്മിറ്റി-സ്വകാര്യ ഗ്രൂപ്പ് അനുപാതവും പുനര്‍നിര്‍ണയിക്കേണ്ടിവരും. 
കഴിഞ്ഞവര്‍ഷം കേന്ദ്രഹജ്ജ് കമ്മിറ്റി വഴി 1,00,020 പേരാണ് എത്തിയത്. സ്വകാര്യഗ്രൂപ് വഴി 36,000 പേരും. 
ക്വാട്ട പുന$സ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികളോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. 

COMMENTS