ജല ജീസാന്‍ സോക്കര്‍: ഫാരിസ അല്‍റിയാദ ജേതാക്കള്‍
text_fieldsജീസാന്‍: ജല സബിയ യൂണിറ്റും ഫ്രണ്ട്സ് സബിയയും സംയുക്തമായി സംഘടിപ്പിച്ച ജല ജിസാന്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ സബിയ ഫാരിസ അല്‍ റിയാദ ജേതാക്കളായി. സബിയ സ്്റ്റേഡയിത്തില്‍ നടന്ന ഫൈനലില്‍ എഫ്.സി ദര്‍ബിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഫാരിസ അല്‍ റിയാദ പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് വേണ്ടി ഹാരിസും (നാണി) റനീഷുമാണ് ഗോളുകള്‍ നേടിയത്. ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഹാരിസാണ് മികച്ച കളിക്കാരന്‍. മികച്ച ഗോള്‍കീപ്പറായി എഫ്.സി ദര്‍ബിന്‍െറ അനസിനെയും മികച്ച ഫോര്‍വേഡറായി ടീം ക്യാപ്റ്റന്‍ വിബീഷിനെയും മികച്ച ബാക്ക്ലൈനറായി ഫാരിസ റിയാദയുടെ ഫത്തീനെയും തെരഞ്ഞടുത്തു.
ഷാജി പരപ്പനങ്ങാടി, സലിം എടവണ്ണപ്പാറ, ഹാരിസ്, നഷീദ് മാനുഎന്നിവര്‍ ഫൈനല്‍ മത്സരത്തിലെ കളിക്കാരെ പരിചയപ്പെട്ടു. ഫൈനലിന് മുമ്പ് നടന്ന വെറ്ററന്‍ ഫുട്ബാളില്‍ ഇസാഫ്ക്കോ ജീസാന്‍ ഫ്രണ്ട്സ് സബിയയെ പരാജയപ്പെടുത്തി. ടൂര്‍ണമെന്‍റിന്‍െറ സമാപന ചടങ്ങില്‍ ജല രക്ഷാധികാരി ഡോ.മുബാറക്ക് സാനി, ജല ജനറല്‍ സെക്രട്ടറി വെന്നിയൂര്‍ ദേവന്‍, ടൂര്‍ണമെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ വാഹിദ് പൂക്കോട്ടൂര്‍, കണ്‍വീനര്‍ നൗഫല്‍ മമ്പാട്, ഷംസു പൂക്കോട്ടൂര്‍, ഹാരിസ് കല്ലായി, ജോസ് പൗലൂസ്, ഗിരികുമാര്‍, യൂസഫ് മാളിയേക്കല്‍, ഷഫീഖ്, ഉമര്‍ ഒറ്റപാലം, കുഞ്ഞിമുഹമ്മദ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
വാഹനാപകടത്തില്‍ മരിച്ച ടൂര്‍ണമെന്‍റ് കമ്മിറ്റി വളണ്ടിയറും ഫാരിസ റിയാദയുടെ കളിക്കാരനുമായിരുന്ന കോട്ടക്കല്‍ സ്വദേശി ചെമ്പന്‍ യൂസഫിന് സമാപനയോഗം ആദരാഞ്ജലികളര്‍പ്പിച്ചു. ഫാരിസ റിയാദ ടീം വിന്നേഴ്സ് പ്രൈസ്മണി യൂസഫിന്‍െറ കുടുംബസഹായ നിധിയിലേക്ക് സംഭാവനയായി നല്‍കി. സുബൈര്‍ഷാ, അലി, സതീഷ്, നിഷാദ്, സമീര്‍, ഇജാസ്, സഫ്വാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റഫീഖ് വയനാട്, റബീഹ്, അനസ് മാര്‍സല്ളോ എന്നിവര്‍ കളി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
