നജ്റാന്‍ സംഭവം: ജോര്‍ഡന്‍ പൈലറ്റിനെ രക്ഷിച്ചത് സ്വദേശി സഹോദരങ്ങള്‍
text_fieldsഅബഹ: കഴിഞ്ഞ ദിവസം നജ്റാനില്‍ തകര്‍ന്ന് വീണ യുദ്ധ വിമാനത്തിന്‍െറ പൈലറ്റിനെ രക്ഷിച്ചത് സ്വദേശികളായ രണ്ടു സഹോദരങ്ങള്‍. സംഭവം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചതും, ജോര്‍ഡന്‍ സ്വദേശിയായ പൈലറ്റിന് വേണ്ട പ്രാഥമിക സഹായങ്ങള്‍ ചെയ്തു നല്‍കിയതും ഇവരാണ്.
യമനിലെ ഹൂതി വിമതര്‍ക്കെതിരായ സൈനിക നടപടിയില്‍ സഹകരിക്കുന്ന ജോര്‍ഡന്‍ വ്യോമസേനയിലെ ഫസ്റ്റ് ലെഫ്റ്റനന്‍റ് അദ്നാന്‍ നബാസ് ആണ് വിമാനം തകര്‍ന്നിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇദ്ദേഹം പറത്തിയ എഫ് 16 വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് നജ്റാനിലെ അതിര്‍ത്തി മേഖലയില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് താനാണ് ആദ്യം ഓടിയത്തെിയതെന്ന് പ്രദേശവാസിയായ സാലിഹ് അല്‍ യാമി പറയുന്നു. ‘ആകാശത്ത് എഫ് 16 പറക്കുന്നതിന്‍െറ ശബ്ദം നേരത്തെ കേട്ടിരുന്നു. പെട്ടന്നാണ് തകര്‍ച്ചയുടെ ശബ്ദം കേട്ടത്. വിമാനത്തിന്‍െറ ഭാഗങ്ങള്‍ പലയിടത്തായി പൊഴിഞ്ഞുവീഴുന്നതാണ് പിന്നെ കണ്ടത്. ’ -സാലിഹ് അല്‍ യാമി പറയുന്നു.
ജെറ്റ് കൃത്യമായി വീണത് എവിടെയാണെന്ന് കണ്ടത്തൊന്‍ സാലിഹ് ഉടനെ സഹോദരനെയും കൂട്ടി തെരച്ചിലിനിറങ്ങി. രണ്ടുപേരും രണ്ടു ദിശയിലേക്കാണ് പോയത്. സാലിഹ് അടുത്തത്തെുമ്പോള്‍ വിമാനം കത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഉള്ളില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു. ആരുമില്ല എന്ന് ഉറപ്പാക്കിയതിന് പിന്നാലെ സാലിഹിന് സഹോദരന്‍െറ ഫോണ്‍ വിളിയത്തെി. പൈലറ്റ് അദ്നാന്‍ നബാസിനെ സഹോദരന്‍ കണ്ടത്തെിയിരിക്കുന്നു. ഉടന്‍ തന്നെ സാലിഹ് സ്ഥലത്തത്തെി. പൈലറ്റിന് വേണ്ട സഹായങ്ങള്‍ നല്‍കി. നിസാര പരിക്കുകള്‍ മാത്രമാണ് പൈലറ്റിന് ഉണ്ടായിരുന്നത്. ഇതിനകം സാലിഹിന്‍െറ കുടുംബമായ അല്‍ തിബ്യാനിലെ മറ്റൊരുഅംഗം സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ സുരക്ഷാവിഭാഗം സ്ഥലത്തത്തെുകയും പൈലറ്റിനെ കൊണ്ടുപോകുകയും ചെയ്തു. അദ്നാന്‍ നബാസിനെ ശനിയാഴ്ച സൗദി മിലിറ്ററി വിമാനത്തില്‍ അമ്മാനില്‍ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
