Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപിടിയിലായവരുടെ എണ്ണം...

പിടിയിലായവരുടെ എണ്ണം ലക്ഷം കവിഞ്ഞു: നിയമ ലംഘകരില്ലെന്ന്​ ഉറപ്പുവരുത്താൻ കോൺട്രാക്​റ്റിങ്​ കമ്പനികൾക്ക്​ നിർദേശം

text_fields
bookmark_border
പിടിയിലായവരുടെ എണ്ണം ലക്ഷം കവിഞ്ഞു: നിയമ ലംഘകരില്ലെന്ന്​ ഉറപ്പുവരുത്താൻ കോൺട്രാക്​റ്റിങ്​ കമ്പനികൾക്ക്​ നിർദേശം
cancel

ജിദ്ദ: ‘നിയമ ലംഘകരില്ലാത്ത രാജ്യം’ കാമ്പയിനിൽ പിടികൂടിയവരുടെ എണ്ണം 1,18,425 ആയി. വിവിധ മേഖലകളിൽ തൊഴിൽ താമസ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ച്​ പിടിയിലായവരാണിവർ. രണ്ടാഴ്​​ചക്കിടയിൽ സുരക്ഷ വകുപ്പുകളും അനുബന്ധ വകുപ്പുകളും നടത്തിയ വ്യാപക പരിശോധനയിലാണ്​ ഇത്രയും പേർ പിടിയിലായത്​. ‘നിയമ ലംഘകരില്ലാത്ത രാജ്യം’ കാമ്പയി​​െൻറ ഭാഗമായി മുഴുവൻ കോൺ​ട്രാക്​റ്റിങ്​ കമ്പനികളോടും തൊഴിൽ താമസ നിയമങ്ങൾ പാലിക്കാൻ ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ ​ ​ബ്രാഞ്ച്​ മേധാവികൾക്കാണ്​​ ഇതുസംബന്ധിച്ച നിർദേശം നൽകിയത്​. ഗതാഗത മന്ത്രാലയത്തിന്​ കീഴിൽ വിവിധ മേഖലകളിലായി 625 ഒാളം പദ്ധതികൾ നടപ്പിലാക്കി വരുന്നതായാണ്​ കണക്ക്​. ഇവ നടപ്പിലാക്കുകയും റിപ്പയറിങ്​ ജോലി​കളേ​െറ്റടുത്ത്​ നടത്തുന്നവരുമായ മുഴുവൻ കോൺട്രാക്​റ്റിങ്​ കമ്പനികളും നിർദേശം പാലിക്കണമെന്നും ഇൗ രംഗത്ത്​ പരിശോധനയുണ്ടാകുമെന്നും​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​​. നിർദേശം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടികളുണ്ടാകുമെന്നും അധികൃതർ വ്യക്​തമാക്കി​. 

പിടിയിലായവരിൽ 67,760 പേർ താമസ നിയമ ലംഘകരും 19,709 പേർ അതിർത്തി സുരക്ഷ നിയമ ലംഘകരും 30,956 പേർ തൊഴിൽ നിയമലംഘകരുമാണ്​. തൊഴിൽ താമസ നിയമ ലംഘകരെ സംരക്ഷിക്കുകയും ജോലി, ​യാത്ര സൗകര്യങ്ങൾ നൽകുകയും ചെയ്​ത 416 വിദേശികളും 58 സ്വദേശികളും പിടിയിലായവരിലുണ്ട്​. രാജ്യത്തി​​െൻറ വിവിധ മേഖലകളിൽ പരിശോധന തുടരുകയാണ്​. പിടിയിലാകുന്നവരെ അതതു മേഖലകളിലെ നാടുകടത്തൽ കേന്ദ്രങ്ങളിലെത്തിച്ച്​ നിയമ നടപടികളെടുക്കൽ പുരോഗമിക്കുകയാണ്​. 17237 പേരെ ഇതിനകം നാട്​ കടത്തിയതായാണ്​ കണക്ക്​. 11811 പേർക്കെതിരെ അടിയന്തിര ശിക്ഷ നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്​. 14870 പേർ എംബസികളിൽ നിന്ന്​ യാത്രാരേഖകൾക്കായും 15543 പേർ യാത്രാബുക്കിങ്​ നടപടികൾ പൂർത്തിയാക്കാനും കാത്തിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi amnestymalayalam news
News Summary - saudi
Next Story