സൗദിയുടെ സുരക്ഷക്ക് ഇറാന്‍ ഭീഷണി സൃഷ്ടിച്ചതിനാലാണ് യമനില്‍ ഇടപെട്ടത് -അഹമദ് അസീരി
text_fieldsറിയാദ്: സൗദിയുടെ സുരക്ഷക്കും സുസ്ഥിരതക്കും ഇറാന്‍ ഭീഷണി സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടതിനാലാണ് സഖ്യസേന യമനില്‍ സൈനിക ഇടപെടല്‍ നടത്തിയതെന്ന് സേന വക്താവും പ്രതിരോധ മന്ത്രാലയ ഉപദേശ്ടാവുമായ മേജര്‍ ജനറല്‍ അഹമദ് അസീരി വ്യക്തമാക്കി. യമനിലെ ഹൂതി വിമതരെ കൂട്ടുപിടിച്ച് സൗദിയുടെ ഭൂമിയിൽ കൈയേറ്റം നടത്താനായിരുന്നു ഇറാെൻറ പദ്ധതി. ഹിസ്ബുല്ല പോലുള്ള തീവ്രവാദ മിലീഷ്യകളെയും ഇറാന്‍ ഇതിനായി സജ്ജമാക്കിയിരുന്നു. ഹൂതികള്‍ക്ക് ഹിസ്ബുല്ല പരിശീലനം നല്‍കിയതായി രഹസ്യാന്വേഷണത്തില്‍ വ്യക്തമായിരുന്നു. ദിനേന 100 ഡോളര്‍ കൂലിയും കള്ളക്കടത്തിലൂടെ യമനിലെത്തിയ ആയുധം നല്‍കിയുമാണ് ഇറാന്‍ ഹൂതികളെ രംഗത്തിറക്കിയിരുന്നത്. യമന്‍ സൗദിക്ക് വന്‍ ഭീഷണി സൃഷ്ടിക്കുന്ന മിസൈല്‍ സങ്കേതമാവുമെന്ന സാഹചര്യത്തിലാണ് സഖ്യസേന യമനില്‍ ഇടപെട്ടത്. സൗദിയില്‍ ചാവേര്‍ ആക്രമണം നടത്താനും വിഘടനവാദികള്‍ക്ക് പദ്ധതിയുണ്ടായിരുന്നു.
അറബ്, മുസ്ലീം രാജ്യങ്ങളില്‍ നിന്ന് സൗദിക്ക് അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. പാകിസ്ഥാനും ഈജിപ്തും കരസേനയെ നല്‍കി സൈനിക ഇടപെടലില്‍ പങ്കുചേരാന്‍ മുന്നോട്ടുവന്നു. 40,000 സൈന്യത്തെ നല്‍കാന്‍ ഈജിപ്ത് സന്നദ്ധത അറിയിച്ചതായും വക്താവ് കൂട്ടിച്ചേര്‍ത്തു. കൂടാതെ സൗദിയിലേക്ക് യമനില്‍ നിന്ന് ശക്തമായ നുഴഞ്ഞുകയറ്റമുണ്ടായിരുന്നതും ഇതിലൂടെ തടയാനായി. മാസത്തില്‍ 18,651 പേര്‍ ശരാശരി നുഴഞ്ഞുകയറിയിരുന്നത് 86 ശതമാനം കുറച്ച് 2619 എന്ന എണ്ണത്തിലേക്ക് ചുരുക്കാന്‍ സഖ്യസേനയുടെയും ഒരു ലക്ഷം വരുന്ന അതിര്‍ത്തി സേനയുടെയും ഇടപെടലിലൂടെ സാധിച്ചു. ആയുധക്കടത്ത് 40 ശതമാനം കുറക്കാനും സഖ്യസേനക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളുടെ പിന്തുണയോടെയാണ് സഖ്യസേനയുടെ യമന്‍ സൈനിക നടപടി എന്നും അസീരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.