സൗദി- ഉക്രയിന്‍ സഹകരണത്തില്‍ നിര്‍മിച്ച ആദ്യ വിമാനം വിജയ വിഹായസ്സില്‍
text_fieldsറിയാദ്: സൗദി അറേബ്യ ഉക്രയിെൻറ സഹകരണത്തോടെ നിര്‍മിച്ച ആദ്യ കാര്‍ഗോ വിമാനം മാര്‍ച്ച് 31^ന് വ്യാഴാഴ്ച വിജയകരമായി പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയതായി സൗദിയുടെ മുന്‍ വൈമാനികന്‍ മുഹമ്മദ് അയ്യാശ് അല്‍ഗാമിദി വ്യക്തമാക്കി. സൗദി തലസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആൻറ് ടെക്നോളജിയും (കാസ്റ്റ്) ഉക്രയിനിലെ അന്തോനോവ് കമ്പനിയും സഹകരിച്ചാണ് വിമാനം നിര്‍മിച്ചത്.
എ.എന്‍ ഡി132 ഇനത്തിലുള്ള കാര്‍ഗോ വിമാനത്തിന് സൈനിക മേഖലയിൽ നിർണായക ദൗത്യം നിർവഹിക്കാനാവുമെന്ന് കാസ്റ്റ് മേധാവി അമീര്‍ തുര്‍ക്കി ബിന്‍ സുഊദ് പറഞ്ഞു. സൈനിക ഉപകരണങ്ങള്‍ക്ക് പുറമെ പരിക്കേറ്റവരെ കൊണ്ടുപോകാന്‍ എയര്‍ ആംബുലന്‍സായും തീ അണക്കലിനും യുദ്ധോപകരണങ്ങള്‍, മിസൈലുകള്‍ എന്നിയുടെ കാര്‍ഗോ ആവശ്യത്തിനും വിമാനം ഉപയോഗിക്കാനാവും. 28 ടണ്‍ ഭാരമുള്ള വിമാനത്തിന് 9.2 ടണ്‍ സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനാവും. മണിക്കൂറില്‍ 550 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന എ.എന്‍ 132 ഭാരം വഹിച്ചുകൊണ്ട് 1279 കിലോമീറ്ററും ഭാരമില്ലാതെ 4500 കിലോമീറ്ററും ഒറ്റക്കുതിപ്പില്‍ പറക്കും. സേവനത്തില്‍ നിന്ന് വിരമിച്ച സൗദി വൈമാനികന്‍ മുഹമ്മദ് അയ്യാശ് അല്‍ഗാമിദിക്ക് പുറമെ ഉക്രയിന്‍ വൈമാനികനും രണ്ട് എഞ്ചിനീയര്‍മാരുമാണ് പരീക്ഷണ പറക്കലില്‍ വിമാനത്തിലുണ്ടായിരുന്നതെന്ന് അമീര്‍ തുര്‍ക്കി ബിന്‍ സുഊദ് കൂട്ടിച്ചേര്‍ത്തു. ഉക്രൈനിലെ കേവില്‍ നടന്ന പരീക്ഷണ പറക്കല്‍ കാണാന്‍ പ്രസിഡൻറ് പെട്രൊ പൊറോഷെന്‍കോ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. ഉക്രെയിന് അന്താരാഷ്ട്ര നിലവാരമുള്ള വിമാനം നിർമിക്കാനാവുമെന്ന് തെളിഞ്ഞതായി പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
