ഒ.ഐ.സി അടിയന്തര യോഗം മക്കയില്‍: മക്കക്ക് നേരെ മിസൈല്‍ അയച്ചവരെയും സഹായിച്ചവരെയും ഒറ്റപ്പെടുത്തണം
text_fieldsമക്ക: പരിശുദ്ധ മക്കക്ക് നേരെ യമനിലെ ഹൂതികള്‍ മിസൈല്‍ തൊടുത്തുവിട്ടതില്‍ പ്രതേിഷേധിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കോണ്‍ഫറന്‍സ് (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം വ്യാഴാഴ്ച മക്കയില്‍ ചേര്‍ന്നു. മിസൈല്‍ ആക്രമണം നടത്തിയവരെയും അവര്‍ക്ക് ആയുധം നല്‍കി സഹായിച്ചവരെയും ഒറ്റപ്പെടുത്തണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ഉസ്ബകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഗീറ ഫ്ളീലോവിന്‍െറ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നു. മുഖ്യമായും മൂന്ന് കാര്യങ്ങളില്‍ ഊന്നിയ പ്രമേയമാണ് സൗദി വിദേശ സഹമന്ത്രി ഡോ. നിസാര്‍ മദനി സമ്മേളനത്തില്‍ അവതരിപ്പിച്ചത്. പവിത്ര പ്രദേശങ്ങള്‍ക്ക് നേരെ ഭാവിയില്‍ ഇത്തരത്തിലുള്ള ആക്രമണമുണ്ടാവില്ളെന്ന് ഉറപ്പുവരുത്തുകയും മക്കക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്യുക. യമന്‍െറ സുരക്ഷക്കും അയല്‍രാഷ്ട്രങ്ങളുടെ സമാധാനത്തിനും ഭീഷണി സൃഷ്ടിക്കുന്ന ഹൂതി, അലി സാലിഹ് പക്ഷത്തിന്‍െറ അതിരുകടന്ന ആക്രമണമായാണ് മക്കക്കുനേരെയുള്ള മിസൈല്‍ ആക്രമണത്തെ സമ്മേളനം മനസ്സിലാക്കുന്നത്. ഹൂതി, അലി സാലിഹ് വിഘടിത വിമത വിഭാഗങ്ങള്‍ക്ക് ആയുധമോ മിസൈലോ നല്‍കുന്നവരും സാമ്പത്തികമായി പിന്തുണക്കുന്നവരും ഇസ്ലാമിക പവിത്ര പ്രദേശങ്ങള്‍ക്കുമേല്‍ അതിക്രമം കാണിക്കുന്നതില്‍ പങ്കാളികളായി ഗണിക്കും. ഇത് തീവ്രവാദത്തിന് സഹായം നല്‍കലും മേഖലയിലെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കലുമാണെന്ന് സമ്മേളനം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
