ഫുട്ബാള്‍ മേളക്ക് വര്‍ണാഭതുടക്കം
text_fieldsദമ്മാം: നോബിള്‍ ഇറാം കപ്പ് ഫുട്ബാള്‍ മേളക്ക് കിങ് ഫഹദ് പാര്‍ക്കിലെ ഹദഫ് സ്റ്റേഡിയത്തില്‍ തുടക്കം. കേണല്‍ ഫഹദ് അല്‍ തുവൈജിരി മേളയുടെ ഉദ്ഘാടനവും കിക്കോഫും നിര്‍വഹിച്ചു. മുഹമ്മദ് റസല്‍, മുഹമ്മദ് നജാത്തി, പി.എ.എം ഹാരിസ്, ഡിഫ പ്രസിഡന്‍റ് റഫീക്ക് കൂട്ടിലങ്ങാടി, ജനറല്‍ സെക്രട്ടറി മുജീബ് കളത്തില്‍, ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍ കോഴിക്കോട്, നോബിള്‍ ക്ളബ് ചെയര്‍മാന്‍ ഖാലിദ് സാലെ, രാജന്‍ ചെമ്പത്ത്, രമേശ്, അബ്ദുല്‍ അലി കളത്തിങ്ങല്‍, അഷ്ഫാഖ് ഹാരിസ് എന്നിവര്‍ പങ്കെടുത്തു. ഇംകോ ഖോബാറും, സഡാഫ്കോ മാഡ്രിഡ് എഫ്.സിയും തമ്മില്‍ നടന്ന ഉദ്ഘാടന മല്‍സത്തില്‍ എതിരില്ലാത്ത നാലു ഗോളിനു ഇംക്കോ ഖോബാറിനോട് മാഡ്രിഡ് എഫ്.സി കീഴടങ്ങി. കബീര്‍ വയനാട്, സഹീര്‍ വയനാട്, മാനു എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി. ഒരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു.
ടെക്നോബോള്‍ട്ട് ദമ്മാം സോക്കറും എഫ്.എസ്.എന്‍ ട്രാവല്‍സ് മലബാര്‍ യുനൈറ്റഡ് എഫ്.സിയും തമ്മില്‍ രണ്ടാമത് നടന്ന വാശിയേറിയ മല്‍സത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച് മലബാര്‍ യുനൈറ്റഡ് എഫ്.സി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അബ്ബാസ് ആലിങ്ങല്‍, വാസില്‍ തെക്കെപ്പുറം, ഫൈസല്‍ കൊടുവള്ളി എന്നിവര്‍ മലബാറിന് വേണ്ടി ഗോളുകള്‍ നേടി. ബാബു, ആബിദ് എന്നിവര്‍ ദമ്മാം സോക്കറിന് വേണ്ടി ആശ്വാസ ഗോളുകള്‍ നേടി. ഇരു മത്സരങ്ങളിലെ കേമന്മാരായ കബീര്‍ (ഇംക്കോ), വാസില്‍ (മലബാര്‍ യുണൈറ്റഡ് എഫ്.സി) എന്നിവര്‍ക്ക് ട്രോഫിയും, ക്യാഷ് അവാര്‍ഡും നിഹാദ്, ഖാലിദ് സാലെ എന്നിവര്‍ വിതരണം ചെയ്തു.
ഷമീര്‍ കൊടിയത്തൂര്‍, ചെറിയാന്‍ വര്‍ഗീസ്, അഷറഫ് ചേളാരി, മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാജേഷ് നായര്‍ അവതാരകനായിരുന്നു. ഇന്ന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ യൂത്ത് ക്ളബ് കോബാര്‍ കെപ്വ ദമ്മാമുമായും ഇ.എം.എഫ് റാക്ക യംഗ്സ്റ്റാര്‍ ടൊയോട്ടയുമായും തെക്കേപ്പുറം എഫ്.സി കോര്‍ണിഷ് സോക്കറുമായി മാറ്റുരക്കും. രാത്രി എട്ട് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
