പഴമയുടെ പെരുമ വിളിച്ചോതി യാംബുവിൽ പൈതൃകോത്സവത്തിന് തുടക്കം
text_fieldsയാംബു പട്ടണത്തിലെ പൈതൃകനഗരിയിൽ തുടക്കംകുറിച്ച പൈതൃകോത്സവത്തിെൻറ കാഴ്ച
യാംബു: അറേബ്യൻ സംസ്കാരത്തിെൻറ നാൾവഴികൾ പുതുതലമുറക്ക് പകർന്നുനൽകി യാംബുവിൽ രണ്ട് മാസത്തോളം നീളുന്ന പൈതൃകോത്സവത്തിന് തുടക്കംകുറിച്ചു. യാംബു ടൗണിനടുത്തുള്ള പൈതൃക നഗരിയിൽ സന്ദർശകരെ ആകർഷിക്കുന്ന മേള പഴമയുടെ പെരുമ വിളിച്ചോതുന്നതാണ്. വൈകീട്ട് ആരംഭിക്കുന്ന പ്രദർശനം കാണാൻ സ്വദേശികളും വിദേശികളുമടക്കം ധാരാളം ആളുകൾ എത്തുന്നുണ്ട്.
കോവിഡ് പ്രോട്ടോകോൾ ചട്ടങ്ങൾ പൂർണമായും പാലിച്ചാണ് നഗരിയിൽ ഒരുക്കിയ ഓരോ പവലിയനുകളിലും ആളുകൾ എത്തുന്നത്. അറേബ്യൻ പൈതൃകത്തിെൻറയും സംസ്കാരത്തിെൻറയും പഴയ ഓർമകൾ അയവിറക്കാൻ നഗരിയിലെത്തുന്ന എല്ലാവർക്കും അവസരം നൽകുന്നവിധത്തിലാണ് ഇവിടത്തെ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. പൂർവികരുടെ ജീവിതരീതികളും പഴയകാല സംസ്കരത്തിെൻറ അടയാളങ്ങളും വസ്ത്രങ്ങളും പത്രങ്ങളും സാംസ്കാരിക പരിപാടികളും ഒക്കെയായി ഉത്സവം ഏറെ ആകർഷണീയമാണ്. വൈകുന്നേരങ്ങളിൽ നടക്കുന്ന അറബ് സംസ്കാരത്തിെൻറ പാരമ്പര്യ കലാ പ്രകടനങ്ങളും മേളക്ക് മിഴിവേകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

