Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി വ​നി​താ വോ​ളി:...

സൗ​ദി വ​നി​താ വോ​ളി: അ​ൽ അ​ഹ്​​ലി​ക്ക് കി​രീ​ടം

text_fields
bookmark_border
Saudi Womens Volleyball
cancel
camera_alt

സൗ​ദി വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വ​നി​താ ലീ​ഗ് ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ അ​ൽ അ​ഹ്​​ലി ക്ല​ബ്

റി​യാ​ദ്: സൗ​ദി വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വ​നി​താ ലീ​ഗ് ടൂ​ർ​ണ​മെ​ന്‍റി​ൽ ജി​ദ്ദ​യി​ലെ അ​ൽ അ​ഹ്​​ലി ക്ല​ബ് ജേ​താ​ക്ക​ളാ​യി. മൂ​ന്നു​ല​ക്ഷം റി​യാ​ലി​​ന്‍റെ പ്രൈ​സ് മ​ണി​യും ഗോ​ൾ​ഡ് മെ​ഡ​ലും ട്രോ​ഫി​യും വി​ജ​യി​ക​ൾ​ക്കു ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ റി​യാ​ദി​ലെ അ​ൽ നാ​സ​ർ ക്ല​ബ്‌ ര​ണ്ട​ര ല​ക്ഷം റി​യാ​ലും സി​ൽ​വ​ർ മെ​ഡ​ലും സു​ൽ​ഫി ക്ല​ബ്‌ ര​ണ്ട് ല​ക്ഷം റി​യാ​ലും വെ​ങ്ക​ല മെ​ഡ​ലും മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സൗ​ദി വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ളാ​യ ഹ​നാ​ൻ അ​ൽ ഖ​ഹ്​​ത്വാ​നി, ബ​ന്ദ​ർ റാ​ഷി​ദ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ജി​ദ്ദ​യി​ൽ ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ അ​വ​സാ​ന ഘ​ട്ട​മാ​ണ് റി​യാ​ദി​ൽ ന​ട​ന്ന​ത്. അ​ൽ നാ​സ​ർ, സു​ൽ​ഫി, ഇ​ത്തി​ഹാ​ദ്, അ​ൽ അ​ഹ്​​ലി, അ​ൽ ഫൈ​ദ്, അ​ൽ ഖാ​ദി​സി​യ്യ എ​ന്നീ ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മൂ​ന്ന് വീ​തം ടീ​മു​ക​ളു​ടെ ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​യി​ട്ടാ​ണ് ലീ​ഗി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. അ​ൽ അ​ഹ്​​ലി, അ​ൽ നാ​സ​ർ, സു​ൽ​ഫി, ഇ​ത്തി​ഹാ​ദ് എ​ന്നീ ക്ല​ബ്ബു​ക​ൾ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി. ആ​വേ​ശ​ക​ര​മാ​യി ന​ട​ന്ന ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ അ​ൽ അ​ഹ്​​ലി ക്ല​ബ്ബാ​ണ് ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്. സൗ​ദി, ഫി​ലി​പ്പീ​ൻ​സ് പ്ര​ഫ​ഷ​ന​ൽ താ​ര​ങ്ങ​ളാ​ണ് ക്ല​ബ്ബു​ക​ളി​ൽ അ​ണി​നി​ര​ന്ന​ത്.

ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച ക​ളി​ക്കാ​രാ​യി ഉ​മൈ​മ, അ​ത്ത​നാ​സി​യ, റി​ച്ചാ​ന, യോ​ന (അ​റ്റാ​ക്ക​ർ​മാ​ർ), സാ​ഷി​ക്കോ (സെ​റ്റ​ർ), ഫാ​ത്തി​മ റാ​ഹ (മി​ഡി​ൽ ബ്ലോ​ക്ക​ർ), ലി​ന (ലി​ബ​റോ), നൈ​റ ഫെ​റീ​ന (മി​ക​ച്ച താ​രം) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsAl AhliSaudi Womens Volleyball
News Summary - Saudi Women's Volleyball: Crown for Al Ahli
Next Story