അന്താരാഷ്ട്ര കരാട്ടേ മത്സരത്തിൽസൗദി വനിത ടീമിന് ജയം
text_fieldsെകെറോയിൽ നടന്ന അന്താരാഷ്ട്ര കരാട്ടേ മത്സരത്തിൽ വെങ്കല മെഡൽ നേടിയ സൗദി വനിത ടീം
യാംബു: ഈജിപ്തിെൻറ തലസ്ഥാനമായ െകെറോയിൽ കഴിഞ്ഞ ദിവസം സമാപിച്ച അന്താരാഷ്ട്ര കരാട്ടേ മത്സരത്തിൽ സൗദി വനിത ടീമിന് മികച്ച വിജയം. അന്താരാഷ്ട്ര കരാട്ടേ ഒന്ന് പ്രീമിയർ ലീഗ് ടൂർണമെൻറിൽ സൗദി ടീം വെങ്കല മെഡൽ നേടി. ഇൻറർനാഷനൽ കരാട്ടേ ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ െകെറോ ഇൻറർനാഷനൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം. മനാൽ അൽ സൈദ്, ലാമ അബ്ദുൽ അസീസ്, ഷഹദ് അൽ അമ്മാർ, റൈഫ് ബുഗാസ് എന്നീ നാല് കരാട്ടേ ചാമ്പ്യന്മാരായിരുന്നു സൗദി ടീമിനെ പ്രതിനിധാനം ചെയ്തത്.
കരാട്ടേ പരിശീലകനായ മേ ഗമാൽ ആയിരുന്നു ടീമിെൻറ ടെക്നിക്കൽ സൂപ്പർവൈസർ. മവാഹിബ് അൽ ജാരി ടെക്നിക്കൽ ഡയറക്ടറും ലത്തീഫ അൽ മുൽഹിം അഡ്മിനിസ്ട്രേറ്ററുമായിരുന്നു. സൗദിയുടെ ചരിത്രത്തിൽതന്നെ ആദ്യമായാണ് കരാട്ടേ രംഗത്ത് സൗദി വനിത ടീം അന്താരാഷ്ട്രതലത്തിൽ മത്സരിക്കുന്നത്. പ്രഥമ കാൽവെപ്പിൽ തന്നെ മെഡൽ നേടാൻ കഴിഞ്ഞതുമൂലം കായിക വിനോദ മേഖലകളിൽ സൗദി യുവതികളുടെ മികവാർന്ന പ്രകടനവും സ്ത്രീ ശാക്തീകരണവും ആഗോള തലത്തിൽതന്നെ പ്രശംസ നേടാനായി.
ഈജിപ്തിലെ യുവജന-കായിക മന്ത്രി ഡോ. അഷ്റഫ് സോബി ജേതാക്കൾക്ക് മെഡലുകൾ സമ്മാനിച്ചു. സൗദി വനിതകളുടെ മികവുറ്റ നേട്ടത്തിന് സൗദി കരാട്ടേ ഫെഡറേഷൻ പ്രസിഡൻറ് ഡോ. മുഷറഫ് അൽ ഷെഹ്റി കായിക മന്ത്രിയും സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റി (എസ്.എ.ഒ.സി) പ്രസിഡൻറുമായ അമീർ അബ്ദൽ അസീസ് ബിൻ തുർക്കി അൽ ഫൈസലിനെയും ഡെപ്യൂട്ടി പ്രസിഡൻറ് അമീർ ഫഹദ് ബിൻ ജലാവിയെയും പ്രത്യേകം അഭിനന്ദിച്ചു. അന്താരാഷ്ട്ര തലത്തിൽ ആദ്യമായി പങ്കെടുത്തപ്പോൾ തന്നെ വെങ്കല മെഡൽ നേടാൻ കഴിഞ്ഞത് സൗദി വനിതകൾക്ക് ഏറെ പ്രചോദനവും കായിക വിനോദ രംഗത്ത് വമ്പിച്ച ആവേശവും നൽകുന്നതാണെന്നും ഡോ. മുശർറഫ് അൽ ഷെഹ്റി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

