സൗദിയുടെ ഐ. ടി മേഖലയില്‍ വനിതകളുടെ കുതിപ്പ്
text_fieldsജിദ്ദ: സൗദി അറേബ്യയില്‍ ഐ.ടി മേഖലയില്‍ വനിതകളുടെ കുതിപ്പ്. രാജ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ പകുതിയിലേറെ സ്ത്രീകളാണെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് ഈ മേഖലയില്‍ സജീവമാവാന്‍ സ്ത്രീകള്‍ താല്‍പര്യം പകടിപ്പിക്കുന്നതായി സൗദി അറേബ്യയില്‍ നിന്ന് മൈക്രോസോഫ്റ്റില്‍ എക്സിക്യൂട്ടീവ് പദവിയിലത്തെിയ ആദ്യവനിതയായ ദീമ അല്‍യഹ്യ പറഞ്ഞു.
പരിശീലന പരിപാടികളിലും ക്ളാസുകളിലും സ്ത്രീകള്‍ കാണിക്കുന്ന അഭിനിവേശം ശ്രദ്ധേയമാണെന്ന് അവര്‍ പറയുന്നു. അതേ സമയം ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യാന്‍ ഈ മേഖലയില്‍ വനിതകള്‍ മുന്നോട്ട് വരുന്നില്ല. ആത്മവിശ്വാസക്കുറവാണ് കാരണം. അതിനാല്‍ പലരും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ഇവര്‍ ഐ.ടി മേഖലക്ക് വലിയ സംഭാവനകള്‍ അര്‍പ്പിക്കുന്നവരാണ്. ഇത്തരം പ്രതിഭയുള്ള ഐ.ടി വനിതകളുടെ ശാക്തീകരണമാണ് തന്‍െറ ലക്ഷ്യമെന്ന് ദീമ അല്‍യഹ്യ പറഞ്ഞു. ഐ.ടിയുടെ എല്ലാ മേഖലയിലും വനിതകള്‍ക്ക് വിദഗ്ധപരിശീലനം നല്‍കുകയാണ് ലക്ഷ്യം. അതിന് വേണ്ടി തന്‍െറ നേതൃത്വത്തില്‍ മൂന്ന് വര്‍ഷമായി ‘വിമന്‍സ് സ്പാര്‍ക്’ എന്ന സംരംഭം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം മാത്രം മുപ്പത് വനിത ഐ.ടി വിദഗ്ധരെ വാര്‍ത്തെടുത്തു. ഐ.ടി മേഖലയില്‍ വിജയകഥകള്‍ രചിച്ചവര്‍ ധാരാളമുണ്ട്. ബുദൂര്‍ അശദാവി എന്ന സൗദി വനിത സ്വന്തം നിലയില്‍ ഇ-കൊമേഴ്സ് സ്റ്റോര്‍ നടത്തുന്നു.
അവരുടെ സ്ഥാപനത്തില്‍ ഭൂരിഭാഗവും ഐ.ടി ബിരുദമുള്ള വനിതകളാണ്. മൊബൈല്‍ ഫോണ്‍ റിപ്പയറിങ് മേഖലയില്‍ വലിയ സംരംഭകയായ യുവ എഞ്ചിനീയര്‍ അല്‍ ജവഹറ അല്‍ ഖതാനി പറയുന്നത് സ്ത്രീകള്‍ക്ക് ഈ മേഖലയിലെ എല്ലാ ജോലികളും ചെയ്യാനാവുമെന്നാണ്. പുരുഷന്‍മാര്‍ക്ക് ആധിപത്യമുള്ള മേഖലയില്‍ തനിക്ക് അത് തെളിയിക്കാനായതായി അവര്‍ പറയുന്നു. സാറ ഒലുദ്ദാദ സൗദി അറേബ്യയിലെ പ്രഗല്‍ഭയായ വനിതാ ഗെയിമര്‍ ആണ്. ഈ മേഖലയില്‍ രാജ്യത്ത് 15000 ത്തോളം വനിതകളുണ്ടെന്ന് സാറ പറയുന്നു. ഗെയിമിങ് വ്യവസായ മേഖലയില്‍ കഴിവുറ്റ കലാകാരന്‍മാരും സാങ്കേതികവിദഗ്ധരും വനിതകളുടെ കൂട്ടത്തിലുണ്ടെന്ന് ഇവര്‍ പറയുന്നു. ദീമ അല്‍യഹ്യയുടെ ‘വിമന്‍സ് സ്പാര്‍കില്‍ പരിശീലനം ലഭിച്ചവരാണ് ഇവരെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
