മുപ്പത് സൗദി വനിതകൾക്ക് വിമാനം പറത്താൻ വിദേശപരിശീലനം
text_fieldsറിയാദ്: സൗദി എയര്‍ലൈന്‍സ് 30 സ്വദേശി വനിതകളെ പൈലറ്റ് പരിശീലനത്തിന് വിദേശത്തേക്ക് അയക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ‘തൊഴിലുറപ്പുള്ള വിദേശ വിദ്യാഭ്യാസം’ എന്ന പദ്ധതിയുടെ ഭാഗമായാണ് വനിതകളെ പരിശീലനത്തിനയക്കുന്നതെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച വിദേശ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 5000 സ്വദേശികളെ വിദേശത്തേക്ക് അയക്കാന്‍ സൗദി എയര്‍ലൈന്‍സിന് ഉദ്ദേശ്യമുണ്ട്.
ഇതില്‍ 758 പേരെ ഉപരിപഠനത്തിന് അയക്കാനുള്ള കരാര്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സ്വദേശി വനിതകള്‍ പൈലറ്റ്, സഹപൈലറ്റ് ജോലിയില്‍ പ്രവേശിക്കുന്ന കാലം വിദൂരമല്ലെന്നും വിമാനത്തിലെ ഉയര്‍ന്ന ജോലികളില്‍ സ്വദേശികളെ നിയമിക്കാനുള്ള പരിശീലന പരിപാടികളാണ് സൗദിയ ലക്ഷ്യമാക്കുന്നതെന്നും എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറയുന്നു. സയിന്‍സ്, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദമെടുത്ത സ്വദേശി വനിതകള്‍ക്ക് ഇത്തരം പരിശീലനത്തിനും ഉപരിപഠനത്തിനും അപേക്ഷിക്കാന്‍ ഇനിയും അവസരമുണ്ടെന്നും പ്രസ്താവനയില്‍ വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും അത്യാധുനിക വിമാനങ്ങളാണ് സൗദി എയര്ലൈന്സിേൻറത് എന്നതിനാല്‍ സ്വദേശി വനിതകള്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ ഉണര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
