ചരിത്ര നിമിഷം പങ്കുവെച്ച് കിഴക്കൻ പ്രവിശ്യയിൽ വനിതകളുടെ ആഹ്ലാദ പ്രകടനം
text_fieldsദമ്മാം: സൗദിയുടെ ചരിത്രത്തിൽ പുത്തൻ അധ്യായം രചിച്ച് നിരത്തുകളിൽ വാഹനമോടിച്ച് ആഹ്ലാദം പങ്കുവെക്കുകയാണ് കിഴക്കൻ പ്രവിശ്യയിലെ വനിത ഡ്രൈവർമാർ. നിരവധി സ്വദേശി-വിദേശി വനിതകൾ ആദ്യമായി സൗദിയിൽ വാഹനമോടിക്കുന്ന ചരിത്ര നിമിഷം ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. സൗദി അറേബ്യ-ബഹ്റൈൻ കിങ് ഫഹദ് കോസ്വെയിലൂടെ വാഹനമോടിച്ച വനിതകളുടെ വീഡിയോ ദൃശ്യങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കുവൈത്തിൽ നിന്ന് ഖഫ്ജി അതിർത്തി വഴിയും നിരവധി വനിതകൾ വാഹനമോടിച്ചെത്തി. നാനാതുറകളിലെയും വനിതകൾ അവരുടെ സന്തോഷവും കൗതുകവും പങ്കുെവച്ചുള്ള നിരവധി പ്രതികരണങ്ങളാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒേട്ടറെ ബഹ്റൈനി സ്വദേശി വനിതകളും ഇതര ജി.സി.സി രാഷ്ട്രങ്ങളിലെ വനിതകളും സൗദി നിരത്തുകളിൽ വാഹനമോടിച്ചു.
വനിതകൾക്ക് ഡ്രൈവിങ്ങിനുള്ള അനുമതി നൽകുന്നതിലൂടെ സ്ത്രീകൾക്ക് സ്വയം പര്യാപ്തത കൈവരിക്കാനാവുമെന്നും അവരുടെ ജീവിത നിലവാരം ഉയരുമെന്നും പ്രമുഖ ചിത്രകാരിയായ വിജ്ദാൻ സാലിഹ് അഭിപ്രായപ്പെട്ടു. അതേ സമയം, തുടക്കത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യക്ഷമമായ ഇടപെടലും സഹായ സഹകരണങ്ങളും വനിതകൾക്ക് ഇൗ വിഷയത്തിൽ ഉണ്ടാവണമെന്നും അവർ ഉണർത്തി.
വനിതകൾ വാഹനം ഒാടിക്കുന്നത് കൂടുതൽ സ്ത്രീ ശാക്തീകരണത്തിന് സഹായമാകുമെന്നും സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകളും ഇൗ ആശയത്തെ ശരിവെക്കുന്നതായും അത് സമൂഹത്തിെൻറ സത്വര പുരോഗതിക്ക് കാരണമാവുമെന്ന പക്ഷക്കാരാണെന്നും നൂറ അൽഹജ്രി അഭിപ്രായപ്പെട്ടു. വനിതാ ഡ്രൈവിങിെൻറ പശ്ചാതലത്തിൽ കിഴക്കൻ പ്രവിശ്യ ട്രാഫിക് വകുപ്പിെൻറ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹായത്തോടെ കിങ് ഫഹദ് കോസ് െവയിലും മറ്റിടങ്ങളിലും മതിയായ മുന്നൊരുക്കം നടത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
