Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി യു​വ​തി​യു​ടെ...

സൗ​ദി യു​വ​തി​യു​ടെ മൊ​ബൈ​ൽ ഭ​ക്ഷ​ണ​ശാ​ല​ക്ക്​ തീ​പി​ടി​ച്ചു;ആ​ള​പാ​യ​മി​ല്ല

text_fields
bookmark_border
സൗ​ദി യു​വ​തി​യു​ടെ മൊ​ബൈ​ൽ ഭ​ക്ഷ​ണ​ശാ​ല​ക്ക്​ തീ​പി​ടി​ച്ചു;ആ​ള​പാ​യ​മി​ല്ല
cancel
camera_alt

യാം​ബു ഷ​റം ബീ​ച്ചി​ന​ടു​ത്ത് സൗ​ദി യു​വ​തി​യു​ടെ മൊ​ബൈ​ൽ ഭ​ക്ഷ​ണ​ശാ​ല​ക്ക്​ തീ​പി​ടി​ച്ച​്​ നശിച്ചപ്പോൾ

യാം​ബു: സൗ​ദി യു​വ​തി ന​ട​ത്തു​ന്ന മൊ​ബൈ​ൽ ഭ​ക്ഷ​ണ​ശാ​ല​ക്ക്​ തീ​പി​ടി​ച്ചു. യാം​ബു ടൗ​ൺ ഷ​റം ബീ​ച്ചി​ന​ടു​ത്ത്​ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ്​ സ​ഞ്ച​രി​ക്കു​ന്ന ല​ഘു​ഭ​ക്ഷ​ണ​ശാ​ല​ക്ക്​​ തീ​പി​ടി​ച്ച​ത്.

സൗ​ദി യു​വ​തി​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ളി​ലും ബീ​ച്ചു​ക​ളി​ലും തു​ട​ക്കം​കു​റി​ച്ച മൊ​ബൈ​ൽ ഭ​ക്ഷ​ണ​ശാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഒ​ന്നാ​ണ് ഇ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് സൗ​ദി യു​വ​തി ഈ ​ഫു​ഡ് ട്ര​ക്ക് ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ല​ഘു​ഭ​ക്ഷ​ണ നി​ർ​മാ​ണ​ത്തി​നാ​യി സ്​​റ്റൗ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​ണ്ടാ​യ ഗ്യാ​സ് ചോ​ർ​ച്ച​യാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ച്ച​വ​ടം ന​ട​ത്തി ല​ഭി​ച്ച പ​ണ​വും വി​വി​ധ വ​സ്തു​ക്ക​ളും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ച്​ ചാ​ര​മാ​യി. സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗ​വും അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. തീ​പി​ടി​ത്തം കാ​ര​ണം ത​െൻറ ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​ണ് മു​ട​ങ്ങി​യ​തെ​ന്നും മ​റ്റ്​ അ​പ​ക​ട​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ഞ്ചു​കു​ട്ടി​ക​ളു​ടെ മാ​താ​വു​കൂ​ടി​യാ​യ സൗ​ദി യു​വ​തി പ​റ​ഞ്ഞു.

സൗ​ദി യു​വ​തി​ക​ളു​ടെ സാ​മൂ​ഹി​കോ​ന്ന​മ​ന​ത്തി​നും സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്താ​നും ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ മു​നി​സി​പ്പാ​ലി​റ്റി​ക​ളാ​ണ്​ ല​ഘു​ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന മൊ​ബൈ​ൽ യൂ​നി​റ്റു​ക​ൾ അ​നു​വ​ദി​ച്ച​ത്. ആ​രോ​ഗ്യ സു​ര​ക്ഷാ ച​ട്ട​ങ്ങ​ളും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്ന​ത്​ പൂ​ർ​ണ​മാ​യി ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് അ​നു​മ​തി ന​ൽ​കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ഏ​റെ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ത്തി​ന​ശി​ച്ച ഫു​ഡ് ട്ര​ക്ക് ഉ​ട​മ​യാ​യ യു​വ​തി​ക്ക് മ​റ്റൊ​രു ട്ര​ക്ക് ന​ൽ​കാ​ൻ യാം​ബു ഗ​വ​ർ​ണ​ർ സ​ഹ​ദ് ബി​ൻ മ​ർ​സൂ​ഖ് അ​ൽ സു​ഹൈ​മി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സോ​ഷ്യ​ൽ സ​ർ​വി​സ് അ​സോ​സി​യേ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi womanfiremobile restaurant
News Summary - Saudi woman's mobile phone catches fire in restaurant; no one was injured
Next Story