Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ലെ വ​നി​ത...

സൗ​ദി​യി​ലെ വ​നി​ത ഡ്രൈ​വി​ങ്ങി​ന്​ ഒ​രു വ​യ​സ്സ്​

text_fields
bookmark_border
സൗ​ദി​യി​ലെ വ​നി​ത ഡ്രൈ​വി​ങ്ങി​ന്​ ഒ​രു വ​യ​സ്സ്​
cancel

റി​യാ​ദ്​: പെ​ണ്ണ്​ വ​ള​യം പി​ടി​ച്ച​ വാ​ഹ​ന​ങ്ങ​ൾ സൗ​ദി നി​ര​ത്തു​ക​ളി​ൽ ഒാ​ടി​ത്തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. നാ​ലു പ​തി​റ്റാ​ണ്ടാ​യു​ള്ള, സ്​​ത്രീ​ക​ളു​ടെ ഡ്രൈ​വി​ങ് നി​രോ​ധ​നം നീ​ക്കി​യ​ത്​ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 24നാ​യി​രു​ന്നു. രാ​ജ്യ​ത്തെ സാ​മൂ​ഹി​കാ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വി​പ്ല​വ​ ക​ര​മാ​യ മാ​റ്റ​ത്തി​​​െൻറ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ വ​ൻ വാ​ർ​ത്താ​പ്രാ​ധാ​ന്യം പി​ ടി​ച്ചു​പ​റ്റി​യാ​ണ്​ പു​തി​യ ച​രി​ത്ര​ത്തി​ലേ​ക്ക്​​​ വ​നി​ത​ക​ൾ കാ​റോ​ടി​ച്ച്​ ക​യ​റ്റി​യ​ത്. സൗ​ദി വ​ നി​താ​ലോ​ക​ത്തി​ന്​ അ​ത്​ പു​തു​യു​ഗ​പ്പി​റ​വി​കൂ​ടി​യാ​യി​രു​ന്നു. യു​വ​തി​ക​ൾ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി.

രാ​ജ്യ​ത്തൊ​ട്ടാ​കെ അ​വ​ർ ജോ​ലി​ക്കും മ​റ്റും സ്വ​ന്ത​മാ​യി വാ​ഹ​ന​മോ​ടി​ച്ചു​പോ​യി. അ​വ​രു​ടെ ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഘോ​ഷം നി​റ​ഞ്ഞ ദി​ന​മാ​യി​രു​ന്നു അ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി വ​നി​ത ഡ്രൈ​വി​ങ്​ സ്​​കൂ​ളു​ക​ൾ ആ​രം​ഭി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന്​ സ്​​ത്രീ​ക​ൾ വ​ള​രെ പെ​െ​ട്ട​ന്നു​ത​ന്നെ ലൈ​സ​ൻ​സ്​ നേ​ടി. ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ലൈ​സ​ൻ​സ്​ നേ​ടി​യ വ​നി​ത​ക​ളു​ടെ എ​ണ്ണം ല​ക്ഷ​ങ്ങ​ൾ ക​ട​ന്നു. സ്​​ത്രീ​ക​ളു​ടെ ഡ്രൈ​വി​ങ്ങി​ന്​ രാ​ജ്യ​ത്ത്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ നാ​ലു പ​തി​റ്റാ​ണ്ട്​ മു​മ്പാ​ണ്.

അ​ത്​ എ​ടു​ത്തു​ക​ള​യാ​ൻ തീ​രു​മാ​നി​ച്ച്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ് ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്​ 2017 സെ​പ്​​റ്റം​ബ​ർ 26ന്. ​അ​ന്ന്​ രാ​ത്രി​യി​ലി​റ​ങ്ങി​യ രാ​ജ​കീ​യ ഉ​ത്ത​ര​വ്​ പി​റ്റേ​ന്ന്​ ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ത​ല​ക്കെ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. 2018 ജ​നു​വ​രി 11ന്​ ​വ​നി​ത​ക​ൾ​ക്കു​വേ​ണ്ടി രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കാ​ർ ഷോ​റൂം ജി​ദ്ദ​യി​ൽ ആ​രം​ഭി​ച്ചു. ജൂ​ൺ നാ​ലി​ന്​ ആ​ദ്യ​മാ​യി ഒ​രു സൗ​ദി വ​നി​ത​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന്​ നേ​ടി​യ ലൈ​സ​ൻ​സ്​ ന​ൽ​കി സൗ​ദി ലൈ​സ​ൻ​സ്​ സ്വ​ന്ത​മാ​ക്കി ച​രി​ത്ര​ത്തി​ന്​ മു​േ​മ്പ ഒാ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു അ​വ​ർ.

ജൂ​ൺ എ​ട്ടി​ന്​ ലോ​റ അ​ൽ​ഹോ എ​ന്ന യൂ​റോ​പ്യ​ൻ യു​വ​തി സൗ​ദി ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ നേ​ടു​ന്ന ആ​ദ്യ വി​ദേ​ശ വ​നി​ത​യാ​യി. നി​രോ​ധ​നം നീ​ക്കു​ക​യും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കാ​ൻ തു​ട​ങ്ങു​ക​യും കാ​ർ ഷോ​റൂം ആ​രം​ഭി​ക്കു​ക​യും ചെ​യ്​​തെ​ങ്കി​ലും സൗ​ദി നി​ര​ത്തി​ൽ ആ​ദ്യ​മാ​യി വ​നി​ത​ക്ക്​ വ​ള​യം പി​ടി​ക്കാ​നു​ള്ള അ​വ​സ​രം പി​റ​ന്ന​ത്​ ജൂ​ൺ 24ന്​ ​അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു. ഡ്രൈ​വി​ങ്​ നി​രോ​ധ​നം നീ​ക്കി രാ​ജ​കീ​യ ഉ​ത്ത​ര​വ്​ വ​ന്ന്​ കൃ​ത്യം ഒ​മ്പ​തു​ മാ​സ​ത്തി​ന്​ ശേ​ഷ​മാ​യി​രു​ന്നു അ​ത്. അ​ന്ന്​ ആ​ദ്യ​മാ​യി വ​നി​ത​ക​ൾ വ​ള​യം​ പി​ടി​ച്ച വാ​ഹ​ന​ങ്ങ​ൾ സൗ​ദി നി​ര​ത്തു​ക​ളി​ൽ ഒാ​ടി​പ്പാ​ഞ്ഞു. ശൂ​റ കൗ​ൺ​സി​ൽ അം​ഗം ലീ​ന അ​ൽ​മാ​ഇ​ന ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്​​ത്രീ​ക​ൾ ആ ​രാ​ത്രി​യി​ൽ നി​ര​ത്തു​ക​ളി​ൽ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളു​മാ​യി ച​ലി​ച്ചു.

ട്രാ​ഫി​ക്​ പൊ​ലീ​സ്​ അ​വ​ർ​ക്ക്​ പൂ​ക്ക​ൾ സ​മ്മാ​നി​ച്ച്​ ച​രി​ത്ര​ത്തി​​​െൻറ ആ ​ഗ​തി​മാ​റ്റ​ത്തെ വ​ര​വേ​റ്റു. അ​ന്നു​ത​ന്നെ അ​സീ​ൽ അ​ൽ​ഹ​മ​ദ്​ ​എ​ന്ന സൗ​ദി യു​വ​തി ഒ​രു ഫോ​ർ​മു​ല വ​ൺ കാ​ർ ഡ്രൈ​വ്​ ചെ​യ്​​ത്​ കാ​ർ സ്​​പോ​ർ​ട്ടി​ലേ​ക്കും ഒാ​ടി​ക്ക​യ​റി. സാ​റാ​മ്മ തോ​മ​സ്​ എ​ന്ന മ​ല​യാ​ളി ന​ഴ്​​സ്​ സൗ​ദി​യി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​ത​യാ​യി. ജൂ​ൺ 27നാ​യി​രു​ന്നു അ​ത്. ഇൗ ​വ​ർ​ഷം ഏ​പ്രി​ൽ ആ​റി​ന്​ ആ​ദ്യ​മാ​യി ഒ​രു സൗ​ദി വ​നി​ത കാ​റോ​ട്ട​ക്കാ​രി ഫോ​ർ​മു​ല ഫോ​ർ ബ്രി​ട്ടീ​ഷ്​ ചാ​മ്പ്യ​ൻ​ഷി​പ്​ നേ​ടി. റീ​മ ജു​ഫാ​ലി​യാ​യി​രു​ന്നു ആ ​മി​ടു​ക്കി. പെ​ണ്ണി​ന്​ റോ​ഡി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ അ​നു​മ​തി​യി​ല്ലെ​ങ്കി​ലും വി​മാ​നം പ​റ​ത്താ​ൻ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന നാ​ടാ​ണ്​ സൗ​ദി അ​റേ​ബ്യ​യെ​ന്നൊ​രു കൗ​തു​കം നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്നു.

വി​മാ​നം പ​റ​ത്താ​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ഹ​നാ​ദി എ​ന്ന മ​ക്ക സ്വ​ദേ​ശി​നി ലൈ​സ​ൻ​സ്​ നേ​ടി​യ​ത് ഒ​രു പ​തി​റ്റാ​ണ്ട്​ മു​മ്പാ​യി​രു​ന്നു. കാ​റോ​ട്ടാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത നാ​ട്ടി​ൽ വി​മാ​നം പ​റ​ത്താ​നൊ​രു പെ​േ​ണ്ണാ? ​േലാ​കം മൂ​ക്ക​ത്ത്​ വി​ര​ൽ​വെ​ച്ചു. ജൂ​ൺ 24​ ആ ​കൗ​തു​ക​ത്തി​​​െൻറ​യും അ​ന്ത്യം കു​റി​ച്ചു. പി​ന്നീ​ട്​ ക്യാ​പ്​​റ്റ​ൻ ഹ​നാ​ദി സ്വ​കാ​ര്യ വി​മാ​ന​ങ്ങ​ൾ പ​റ​ത്തി ആ​കാ​ശ​ത്ത്​ നി​റ​ഞ്ഞി​രു​ന്നു. ആ​ദ്യ​മാ​യി ക​മേ​ഴ്​​സ്യ​ൽ ലൈ​സ​ൻ​സ്​ നേ​ടി മ​റ്റൊ​രു സൗ​ദി യു​വ​തി ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യു​ടെ​ത​ന്നെ വി​മാ​നം പ​റ​ത്താ​നൊ​രു​ങ്ങു​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പു​റ​ത്തു​വ​ന്ന​ത്​. ക്യാ​പ്​​റ്റ​ൻ യാ​സ്​​മി​ൻ അ​ൽ​മൈ​മാ​നി​യാ​ണ്​ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ആ​റു​വ​ർ​ഷ​ത്തി​ന്​ ശേ​ഷം ക​മേ​ഴ്​​സ്യ​ൽ ലൈ​സ​ൻ​സ്​ നേ​ടി​യ​തും അ​തി​ന്​ 10 മാ​സ​ത്തി​ന്​ ശേ​ഷം പൈ​ല​റ്റാ​യി വി​മാ​ന​ക്ക​മ്പ​നി​യി​ൽ ചേ​ർ​ന്ന​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newswoman driving
News Summary - saudi-woman driving-gulf news
Next Story