Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ ഉൾപ്പടെ മൂന്ന് വിദേശ രാജ്യങ്ങളുമായുള്ള യാത്രാവിലക്ക് സൗദി അറേബ്യ പിൻവലിച്ചു

text_fields
bookmark_border
യു.എ.ഇ ഉൾപ്പടെ മൂന്ന് വിദേശ രാജ്യങ്ങളുമായുള്ള യാത്രാവിലക്ക് സൗദി അറേബ്യ പിൻവലിച്ചു
cancel

റിയാദ്: കോവിഡ് മൂലം സൗദി യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യു.എ.ഇ, അർജന്‍റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ ഒഴിവാക്കി. ഈ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബുധനാഴ്ച്ച രാവിലെ 11 മണി മുതൽ കരാതിർത്തിയും തുറമുഖങ്ങളും എയർപോർട്ടുകളും വഴി സൗദിയിൽ പ്രവേശിക്കാം. ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാർക്ക് അനുമതി നൽകിയിട്ടുമുണ്ട്.

യു.എ.ഇയിലും അർജന്‍റീനയിലും ദക്ഷിണാഫ്രിക്കയിലും കൊറോണ വ്യാപനം നിയന്ത്രണ വിധേയമായതായി അറിയിച്ച് ആരോഗ്യ വകുപ്പുകൾ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരത്തെ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് എടുത്തുകളയാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi withdraws travel ban from uae
Next Story