സൗദി വിന്റർ പ്രോഗ്രാം
text_fieldsറിയാദിലെയും ദറഇയയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ്
സന്ദർശനം നടത്തിയപ്പോൾ
റിയാദ്: സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖലക്ക് ഉണർവേകുന്ന ‘വിന്റർ ഇൻ എലൈവ്’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ് സന്ദർശനം നടത്തി. റിയാദ്, ദറഇയ നഗരങ്ങളിലെ ശൈത്യകാല വിനോദസഞ്ചാര പദ്ധതികളുടെ പുരോഗതിയും പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു മന്ത്രിയുടെ സന്ദർശനം.
ശൈത്യകാലത്തോടനുബന്ധിച്ച് ഒരുക്കിയ ആറോളം പ്രധാന കേന്ദ്രങ്ങളിലൂടെയാണ് മന്ത്രി പര്യടനം നടത്തിയത്.
മധ്യ റിയാദിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ശൈത്യകാല പരിപാടികൾ നടക്കുന്ന അൽ ദിറ വിൻറർ, റിയാദ് സീസണിെൻറ പ്രധാന ആകർഷണമായ ബൊളിവാഡ് സിറ്റി, റിയാദ് സീസണിലെ ഏറ്റവും പുതിയതും ജനശ്രദ്ധയാകർഷിച്ചതുമായ ‘ഫ്ലയിങ് ഓവർ സൗദി’ റൈഡ്, ചരിത്ര നഗരമായ ദിർഇയയിലെ വിവിധ ശൈത്യകാല പരിപാടികൾ, വാദി ഹനീഫയിലെ പ്രകൃതിരമണീയമായ മലയിടുക്കുകളും പാറക്കെട്ടുകളും ചേർന്ന മിൻസാലിൽ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശിച്ചത്.
സൗദി അറേബ്യയെ ലോകത്തിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സൗദി വിന്റർ പ്രോഗ്രാമിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈവിധ്യമാർന്ന പരിപാടികളിലൂടെ ആഭ്യന്തര-അന്തർദേശീയ സഞ്ചാരികളെ ആകർഷിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

