ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിൽ സൗദിക്ക് ആറ് അന്താരാഷ്ട്ര അവാർഡുകൾ
text_fieldsദമാമിലെ ദഹ്റാനിൽ നടന്ന 25ാമത് ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിൽ മെഡലുകൾ നേടിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ
റിയാദ്: ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിൽ സൗദി ആറ് അന്താരാഷ്ട്ര അവാർഡുകൾ നേടി. ദമാമിലെ ദഹ്റാനിൽ നടന്ന 25ാമത് ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിലാണ് സൗദിയുടെ ഈ നേട്ടം. രണ്ടു വെങ്കല മെഡലുകളും നാലു അനുമോദന സർട്ടിഫിക്കറ്റുകളും സൗദി വിദ്യാർഥികൾ നേടി. അൽ അഹ്സ വിദ്യാഭ്യാസ വകുപ്പിെൻറ പരിധിയിലുള്ള വിദ്യാർഥി മാസിൻ അൽശൈഖും റിയാദ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഹുസൈൻ അൽസാലിഹുമാണ് വെങ്കല മെഡലുകളുടെ ഉടമകൾ.
റിയാദിൽ നിന്നുള്ള ഫാരിസ് അൽഗാംദി, ഫൈസൽ അൽമുഹൈസൻ, കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മുഹമ്മദ് അൽഅർഫാജ്, അലി അൽഹസ്സൻ എന്നിവർക്കാണ് അനുമോദന സർട്ടിഫിക്കറ്റുകൾ ലഭിച്ചത്. ഫിസിക്സ് ഒളിമ്പ്യാഡിലെ സൗദിയുടെ റെക്കോഡ് 22 അന്താരാഷ്ട്ര അവാർഡുകളായി ഉയർന്നു. മൗഹിബ ഇന്റർനാഷനൽ ഒളിമ്പ്യാഡ് പ്രോഗ്രാമിന്റെ സൗദി അറേബ്യ ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കുത്തത്.
കിങ് അബ്ദുൽ അസീസ് വേൾഡ് കൾചറൽ സെന്ററും മൗഹിബയും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ചാണ് ഈ നേട്ടമുണ്ടാക്കിയത്. മത്സരിക്കുന്ന വിദ്യാർഥികൾക്ക് നിരവധി ദിവസങ്ങൾ നീണ്ടുനിന്ന പരിശീലനം നൽകി. 25ാമത് ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡ് ഞായറാഴ്ച വൈകീട്ടാണ് സമാപിച്ചത്. മിഡിൽ ഈസ്റ്റിൽ ആദ്യമായി സൗദി ആതിഥേയത്വം വഹിച്ച പരിപാടി ദഹ്റാനിലെ കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിലാണ് നടന്നത്. സമാപന ചടങ്ങിൽ കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഊദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ്, വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽബുനിയാൻ, നിരവധി അക്കാദമിക്, ശാസ്ത്ര നേതാക്കൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

