Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ അന്താരാഷ്​ട്ര...

ഇന്ത്യൻ അന്താരാഷ്​ട്ര പുസ്​തകമേളയിൽ സൗദി അറേബ്യ അതിഥി രാജ്യം

text_fields
bookmark_border
ഇന്ത്യൻ അന്താരാഷ്​ട്ര പുസ്​തകമേളയിൽ സൗദി അറേബ്യ അതിഥി രാജ്യം
cancel

റിയാദ്​: ഈ വർഷത്തെ ന്യൂഡൽഹി അന്താരാഷ്​ട്ര പുസ്തകമേളയിൽ അതിഥി രാജ്യം സൗദി അറേബ്യ. ഫെബ്രുവരി 10 മുതൽ 18 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്താണ്​ പുസ്​തക മേള. ഇന്ത്യയും സൗദിയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ചരിത്ര ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണിത്​. പുസ്​തകമേളയിൽ സൗദി സാഹിത്യം, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിയുടെ നേതൃത്വത്തിൽ ഒരു സംയോജിത സാംസ്കാരിക അനുഭവം സന്ദർശകർക്ക്​ നൽകുന്നതിന്​ വിവിധ പരിപാടികൾ അരങ്ങേറും.

രാജ്യത്തി​െൻറ വിജ്ഞാനശേഖരം, അതി​െൻറ പൈതൃകം, പുരാവസ്​തുക്കൾ, സംസ്​കാരം, കലകൾ എന്നിവ ഇന്ത്യൻ പൊതുജനങ്ങൾക്ക് ഉയർത്തിക്കാട്ടുന്നതിന് സൗദി ഹെറിറ്റേജ് അതോറിറ്റി, മ്യൂസിക് അതോറിറ്റി, ഫിലിം അതോറിറ്റി, പാചക കല അതോറിറ്റി, ഫാഷൻ അതോറിറ്റി, കിങ്​ അബ്​ദുൽ അസീസ്​ ഹൗസ്​ എന്നിവയുടെ പങ്കാളത്തത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കും. പ്രദർശനത്തിൽ രാജ്യത്തി​െൻറ പങ്കാളിത്തം വൈവിധ്യമാർന്ന സാംസ്കാരിക പരിപാടിയുടെ അവതരണത്തിന് സാക്ഷ്യം വഹിക്കും.

സാംസ്​കാരിക കലാസാഹിത്യ, വൈജ്ഞാനിക മേഖലകളിലെ നിരവധി വശങ്ങൾ ഉൾക്കൊള്ളുന്ന സെമിനാറുകളും ഡയലോഗ് സെഷനുകളും എന്നിവ ഉണ്ടാകും. ദേശീയ കഴിവുകളെയും സർഗാത്മകതയെയും പരിചയപ്പെടുത്തുന്നതിനും പൗരാണിക ദേശീയ സംസ്​കാരത്തെ ഉണർത്തുന്നതിനും രാജ്യത്തെയും പ്രാദേശിക പ്രസിദ്ധീകരണ സ്ഥാപനങ്ങളിലെയും എഴുത്തുകാർ മേളയിൽ പങ്കെടുക്കും. സൗദി പാചകരീതിയും രാജ്യത്തി​െൻറ പരമ്പരാഗത പ്രകടനകലകളും മേളയിൽ പരിചയപ്പെടുത്തുന്ന രണ്ട് ആഘോഷങ്ങളും മേളയിൽ നടക്കും.

ന്യൂഡൽഹി അന്താരാഷ്​ട്ര പുസ്തകമേള ഏറ്റവും പ്രശസ്​തമായ മേളകളിൽ ഒന്നാണ്. 1972ലാണ്​ ആരംഭിച്ചത്​. ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന പുസ്​തക മേളയിൽ 600ലധികം അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കും. ലോക സംസ്​കാരങ്ങളുടെ ഉൽപ്പന്നങ്ങൾ ഒരുമിച്ച് കൂട്ടുന്ന​ വേദി കൂടിയാണത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book festsaudiarabia
News Summary - Saudi will host Indian International Bookfest
Next Story