സൗദി വെസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവ്: ജിദ്ദ നോർത്ത് ജേതാക്കൾ
text_fieldsകലാലയം സാംസ്കാരിക വേദി സൗദി വെസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിൽ ഓവറോൾ കിരീടം നേടിയ ജിദ്ദ നോർത്ത് ടീം കലാകിരീടവുമായി
മദീന: ആർ.എസ്.സിക്ക് കീഴിലെ കലാലയം സാംസ്കാരിക വേദിയുടെ 13ാമത് എഡിഷൻ സൗദി വെസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിൽ ജിദ്ദ നോർത്ത് കലാകിരീടം ചൂടി. ജീസാൻ, മക്ക സോണുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. കലാപ്രതിഭയായി ജീസാനിൽനിന്നുള്ള അസ്ലം ശാക്കിർ ഖാനും സർഗപ്രതിഭയായി യാംബുവിൽ നിന്നുള്ള ഫാത്തിമ റിൻഹയും തിരഞ്ഞെടുക്കപ്പെട്ടു. അസീർ, ജിദ്ദ നോർത്ത്, ജിദ്ദ സിറ്റി, യാംബു, മദീന, ത്വാഇഫ്, മക്ക, തബൂക്ക്, ജീസാൻ തുടങ്ങിയ സോണുകളാണ് നാഷനൽതല സാഹിത്യോത്സവിൽ മാറ്റുരച്ചത്.
ആർ.എസ്.സി മുൻ ഗൾഫ് കൗൺസിൽ കൺവീനർ അബ്ദുൽ ബാരി നദ്വി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മുഹ്യിദ്ദീൻ കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ‘പ്രവാസം പുനർനിർവചിക്കാൻ യുവത്വത്തിന് സാധിക്കുന്നുവോ’ വിഷയത്തിൽ നടന്ന മാധ്യമ ചർച്ചയിൽ ഹസൻ ചെറൂപ്പ, ജലീൽ കണ്ണമംഗലം, ടി.എ. അലി അക്ബർ, ലുഖ്മാൻ വിളത്തൂർ എന്നിവർ സംവദിച്ചു.
സമാപന സാംസ്കാരിക സംഗമം ഹബീബ് ബിൻ ഉമർ സൈൻ ഉമൈത് ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ ചെയർമാൻ അഫ്സൽ സഖാഫി അധ്യക്ഷത വഹിച്ചു. മുൻ ഗൾഫ് കൗൺസിൽ ജനറൽ കൺവീനർ ടി. അലി അക്ബർ സന്ദേശ പ്രഭാഷണം നടത്തി. സാഹിത്യോത്സവ് സ്പെഷൽ സപ്ലിമെന്റ് ഗ്ലോബൽ മീഡിയ സെക്രട്ടറി സാദിഖ് ചാലിയാർ പ്രകാശനം ചെയ്തു. അഷ്റഫ് ഐനിലം (കെ.എം.സി.സി), നിസാർ കരുനാഗപ്പള്ളി (നവോദയ), അബ്ദുൽ ഹമീദ് (ഒ.ഐ.സി.സി), കരീം മുസ്ലിയാർ (ഹജ്ജ് വെൽഫെയർ), അബൂബക്കർ മുസ്ലിയാർ (കെ.സി.എഫ്), അജ്മൽ മൂഴിക്കൽ (ഫ്രൻഡ്സ് മദീന), മുനീർ (മിഫ), നജീബ് (ടീം മദീന), സയ്യിദ് അമീൻ തങ്ങൾ എന്നിവർ സംസാരിച്ചു.
കലാപ്രതിഭ പ്രഖ്യാപനം നൗഫൽ എറണാകുളവും സർഗപ്രതിഭ പ്രഖ്യാപനം സലിം പട്ടുവവും ചാമ്പ്യൻസ് പ്രഖ്യാപനം ഉമറലി കോട്ടക്കലും നിർവഹിച്ചു. അബ്ദുറഹ്മാൻ ചെമ്പ്രശ്ശേരി, ജാബിറലി പത്തനാപുരം, സിറാജ് മാട്ടിൽ എന്നിവർ ട്രോഫികൾ കൈമാറി. മൻസൂർ ചുണ്ടമ്പറ്റ സ്വാഗതവും അബ്ബാസ് മദീന നന്ദിയും പറഞ്ഞു. 2024ൽ നാഷനൽ സാഹിത്യോത്സവിന് ആതിഥേയത്വം വഹിക്കുന്ന ജീസാൻ സോൺ ഭാരവാഹികൾക്ക് സാഹിത്യോത്സവ് പതാക കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

