Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൂതികളെ തീവ്രവാദ...

ഹൂതികളെ തീവ്രവാദ പട്ടികയിലുൾപ്പെടുത്തൽ: അമേരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്​ത്​ സൗദി

text_fields
bookmark_border
ഹൂതികളെ തീവ്രവാദ പട്ടികയിലുൾപ്പെടുത്തൽ: അമേരിക്കൻ തീരുമാനത്തെ സ്വാഗതം ചെയ്​ത്​ സൗദി
cancel

ജി​ദ്ദ: യ​മ​നി​ലെ ഹൂ​തി സാ​യു​ധ​സം​ഘ​ത്തെ​യും നേ​താ​ക്ക​ളെ​യും തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള അ​മേ​രി​ക്ക​ൻ തീ​രു​മാ​ന​ത്തെ സൗ​ദി അ​റേ​ബ്യ സ്വാ​ഗ​തം​ചെ​യ്യു​ന്നു​വെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഇ​റാ​നി​യ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​രു​ക​ട​ന്ന​താ​ണ്. അ​ത്​ ഉ​യ​ർ​ത്തു​ന്ന അ​പ​ക​ട​വും ഭീ​ഷ​ണി​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം.

അ​തോ​ടൊ​പ്പം യ​മ​ൻ ജ​ന​ത​യു​ടെ മാ​നു​ഷി​ക സ്ഥി​തി മോ​ശ​മാ​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും ലോ​ക സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക്കും നി​ര​ന്ത​ര ഭീ​ഷ​ണി​യാ​യി തു​ട​രു​ന്ന​തി​ലു​മാ​ണ്. ഹൂ​തി​ക​ളു​ടെ തീ​വ്ര​വാ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​ൻ തീ​രു​മാ​നം കാ​ര​ണ​മാ​കു​മെ​ന്ന്​ വി​ദേ​ശ മ​ന്ത്രാ​ല​യം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ഹൂ​തി​ക​ളു​ടെ അ​പ​ക​ട​ത്തെ നി​ർ​വീ​ര്യ​മാ​ക്കും. തീ​വ്ര​വാ​ദ സം​ഘ​ട​ന​ക്ക്​ ധ​ന​സ​ഹാ​യം, മി​സൈ​ലു​ക​ൾ, ഡ്രോ​ണു​ക​ൾ, ആ​യു​ധ​ന​ങ്ങ​ൾ എ​ന്നി​വ ന​ൽ​കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും.

യ​മ​ൻ ജ​ന​ത​യെ ല​ക്ഷ്യ​മി​ട്ട്​ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തും അ​ന്താ​രാ​ഷ്​​ട്ര ക​പ്പ​ൽ സ​ർ​വി​സി​നെ​യും അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും അ​വ​സാ​നി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ്. യ​മ​നി​ലെ നി​ല​വി​ലെ രാ​ഷ്​​ട്രീ​യ ശ്ര​മ​ങ്ങ​ളു​ടെ​യും വി​ജ​യ​ത്തി​ന്​ ഇ​ട​യാ​ക്കും.

ഹൂ​തി നേ​താ​ക്ക​ളെ ച​ർ​ച്ച​യി​ലേ​ക്ക്​ ഗൗ​ര​വ​മാ​യി മ​ട​ങ്ങാ​ൻ തീ​രു​മാ​നം നി​ർ​ബ​ന്ധി​താ​രാ​ക്കും. യ​മ​ൻ പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കാ​നും രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​ത്തി​ലെ​ത്താ​നും യു.​എ​ൻ പ്ര​തി​നി​ധി മാ​ർ​ട്ടി​ൻ ഗ്രി​ഫ്​​റ്റ്​​സി​െൻറ എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും സൗ​ദി അ​റേ​ബ്യ​യു​ടെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terroristsHouthis
Next Story